മുംബൈയിൽ മാഡയുടെ 2,640 ഫ്ളാറ്റുകൾ വിൽപ്പനയ്ക്ക്

മുംബൈയിൽ മാഡയുടെ 2,640 ഫ്ളാറ്റുകൾ വിൽപ്പനയ്ക്ക്

M
MathrubhumiSource Link
അപേക്ഷകൾ നൽകി തുടങ്ങാം To advertise here, മുംബൈ : മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡിവലപ്മെന്റ് അതോറിറ്റി (മാഡ) മുംബൈയിലെ റിയൽഎസ്റ്റേറ്റ് വിപണിയിൽ 2,640 ഫ്ലാറ്റുകൾ വിൽപ്പനയ്ക്ക് വെച്ചു. മാഡ നറുക്കെടുപ്പിലൂടെയാണ് ഫ്ലാറ്റ് വിൽപ്പന നടത്തുന്നത്. ലോട്ടറിയുടെ ഓൺലൈൻ രജിസ്‌ട്രേഷനും അപേക്ഷാ സമർപ്പണ പ്രക്രിയയും ആരംഭിച്ചു. അപേക്ഷകരുടെ താത്കാലിക പട്ടിക മേയ് അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പ്രസിദ്ധീകരിക്കും. താത്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, ഓൺലൈൻ മുഖേന പരാതികളും എതിർപ്പുകളും സമർപ്പിക്കുന്നതിന് മേയ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ സമയം നൽകിയിട്ടുണ്ട്. അപേക്ഷകളുടെ അന്തിമപട്ടിക മേയ് 12-ന് ഉച്ചകഴിഞ്ഞ് മൂന്നോടെ പ്രസിദ്ധീകരിക്കും. നറുക്കെടുപ്പ് ഫലം മേയ് 15-ന് പ്രഖ്യാപിക്കും. വിൽപ്പനയ്ക്കുള്ള 2,640 വീടുകളിൽ 145 അപ്പാർട്ടുമെന്റുകൾ സാമ്പത്തികമായി ദുർബല വിഭാഗത്തിന് (ഇ.ഡബ്ല്യു.എസ്) വേണ്ടിയുള്ളതാണ്. 858 അപ്പാർട്ടുമെന്റുകൾ താഴ്ന്ന വരുമാനക്കാർക്കും (എൽ.ഐ.ജി.), 1,408 അപ്പാർട്ടുമെന്റുകൾ ഇടത്തരം വരുമാനമുള്ളവർക്കും (എം.ഐ.ജി.) , 229 അപ്പാർട്ടുമെന്റുകൾ ഉയർന്ന വരുമാനക്കാർക്കും (എച്ച്.ഐ.ജി.) വേണ്ടിയുള്ളതുമാണ്. മഹാരാഷ്ട്രയിലെ സർക്കാർ നടത്തുന്ന ഭവന അലോട്ട്‌മെന്റ് സംവിധാനമാണ് മാഡാ ലോട്ടറി. കപ്യൂട്ടറൈസ്ഡ് നറുക്കെടുപ്പിലൂടെ വ്യത്യസ്ത വരുമാനക്കാർക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ മാഡ വാഗ്ദാനം ചെയ്യുന്നു. 2025-ൽ മാഡ ലോട്ടറി നടത്തിയിരുന്നില്ല. സംസ്ഥാനത്ത് താങ്ങാനാവുന്ന വിലയിൽ ഭവനങ്ങൾ നിർമിച്ച് നൽകുന്നതിനുള്ള നോഡൽ ഏജൻസിയായ മാഡ 1977-ൽ സ്ഥാപിച്ചതുമുതൽ 2025 നവംബർ വരെ സംസ്ഥാനത്ത് 5.27 ലക്ഷം വീടുകൾ നിർമിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സർക്കാരിന്റെ 2025-26 സാമ്പത്തിക സർവേയിൽ വ്യക്തമാക്കുന്നു. ഫ്ലാറ്റുകൾ വിൽപ്പനയ്ക്ക് വെച്ച പ്രദേശങ്ങൾ ബാന്ദ്ര ഘട്കോപ്പർ വഡാല പവായ് ദാദർ വിക്രോളി ഗോരേഗാവ് ബോറിവ്‌ലി ഗൊരായ് ചെമ്പൂർ Published: 31 Mar 2026, 12:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!