മുംബൈയും ചെന്നൈയുമല്ല, ബ്രാൻഡ് മൂല്യത്തിൽ മുന്നിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

മുംബൈയും ചെന്നൈയുമല്ല, ബ്രാൻഡ് മൂല്യത്തിൽ മുന്നിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

M
MathrubhumiSource Link
ക ളി മാത്രമല്ല, കോടികൾ മറിയുന്ന സാമ്പത്തിക ഇടപാടുകൂടിയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ക്രിക്കറ്റ്. ജയിക്കുമ്പോഴും തോൽക്കുമ്പോഴും പുതിയ കളിക്കാർ വരുമ്പോഴും പോകുന്പോഴും ടീമുകളുടെ ബ്രാൻഡ് വാല്യുവിൽ ചലനമുണ്ടാകുന്നു. ഇക്കുറി ടൂർണമെന്റ് തുടങ്ങാൻ എട്ടുദിവസം മാത്രം ശേഷിക്കേ, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ബ്രാൻഡ് വാല്യുവിൽ മുന്നിൽനിൽക്കുന്നത്. ലോകപ്രശസ്ത ഫിനാൻഷ്യൽ കൺസൾട്ടൻസി സ്ഥാപനമായ ‘ബ്രാൻഡ് ഫിനാൻസ്’ പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് 2486 കോടി രൂപയാണ് ബെംഗളൂരു ടീമിന്റെ ബ്രാൻഡ് മൂല്യം. ലോകപ്രശസ്ത സ്പിരിറ്റ് നിർമാണ കമ്പനിയായ ഡിയാജിയോയുടെ കീഴിലുള്ള യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഉടമസ്ഥതയിലുള്ള ടീമിനെ വിൽക്കാനുള്ള ശ്രമം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്നതിനിടെയാണ് ബ്രാൻഡ് വാല്യുവിൽ ടീം മുന്നിലെത്തുന്നത് എന്ന പ്രത്യേകതയുണ്ട്. To advertise here, വിരാട് കോലി എന്ന സൂപ്പർ താരവും വിപുലമായ ആരാധകപിന്തുണയുമാണ് ബെംഗളൂരുവിന്റെ മൂല്യം ഉയർത്തുന്ന പ്രധാന ഘടകം. വനിതാ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരാണെന്നതും വനിതാ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ സ്മൃതി മന്ഥനയുടെ സാന്നിധ്യവും ഇതിനൊപ്പമുണ്ട്. മുംബൈ ഇന്ത്യൻസ്: [2238 കോടി] അഞ്ചുതവണ ഐ.പി.എൽ. കിരീടം നേടിയ മുംബൈ ഇന്ത്യൻസാണ് മൂല്യത്തിൽ രണ്ടാമത്, 2238 കോടി രൂപ. വ്യവസായഭീമന്മാരായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥയിലുള്ള ടീമിന് ലോകത്തെ മറ്റു ട്വന്റി 20 ടൂർണമെന്റുകളിലും ടീമുകളുണ്ട്. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ജസ്‌പ്രീത് ബുംറ തുടങ്ങി ഒട്ടേറെ ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യവും സച്ചിൻ തെണ്ടുൽക്കറുടെ മുൻ ടീമാണെന്നതും മുംബൈയുടെ ആരാധകപിന്തുണ കൂട്ടുന്നു. ചെന്നൈ സൂപ്പർ കിങ്സ്: [2172 കോടി] അഞ്ചുതവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സാണ് മൂല്യത്തിൽ മൂന്നാമത്, 2172 കോടി. ഇന്ത്യയുടെ മുൻനായകനും വലിയ ആരാധകപിന്തുണയുള്ള വിക്കറ്റ് കീപ്പർ ബാറ്ററുമായ എം.എസ്. ധോനിയാണ് ചെന്നൈയുടെ മൂല്യം ഉയർത്തുന്ന പ്രധാനഘടകം. ചെന്നൈ സൂപ്പർ കിങ്സ് ക്രിക്കറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടീം രണ്ടുതവണ ചാമ്പ്യൻസ് ലീഗ് ട്വന്റി 20 കിരീടവും നേടിയിട്ടുണ്ട്. ധോനി വൈകാതെ കളിയിൽനിന്ന് വിരമിക്കും എന്ന വാർത്ത ശക്തമായിരിക്കേ, മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയതും ടീമിന്റെ മൂല്യം ഉയർത്തുമെന്ന് കരുതുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്: [2053 കോടി] ബോളിവുഡ് താരം ഷാരൂഖ് ഖാൻ, മുംബൈ ആസ്ഥാനമായ ബിസിനസ് സ്ഥാപനമായ മേത്ത ഗ്രൂപ്പ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത പട്ടികയിൽ നാലാമതുണ്ട് (2053 കോടി). മൂന്നുതവണ കിരീടം നേടിയ കൊൽക്കത്തയിൽ മുൻപ്‌ സൗരവ് ഗാംഗുലി, ബ്രെണ്ടൻ മക്കെല്ലം, ഗൗതം ഗംഭീർ, ശ്രേയസ് അയ്യർ തുടങ്ങിയവർ കളിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദ് [1424 കോടി] സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സ് ഹൈദരാബാദ് ടീം 1424 കോടി രൂപയുടെ മൂല്യവുമായി പട്ടികയിൽ അഞ്ചാമതുണ്ട്. 2016-ൽ കിരീടം നേടിയ ടീമിന്റെ ക്യാപ്റ്റൻ ഓസ്ട്രേലിയക്കാരനായ പാറ്റ് കമിൻസാണ്. ഇന്ത്യൻ താരങ്ങളായ ഇഷാൻ കിഷൻ, അഭിഷേക് ശർമ, ദക്ഷിണാഫ്രിക്കയുടെ ഹെൻ‌റിച്ച് ക്ലാസൻ തുടങ്ങിയ വന്പൻ താരനിരയുണ്ട്. ഡൽഹി ക്യാപിറ്റൽസ്:[1405 കോടി] ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ഡൽഹി ക്യാപിറ്റൽസിന് 1405 കോടി മൂല്യമുണ്ട്. സഞ്ജു സാംസൺ ടീം വിട്ടതോടെ ആരാധക പിന്തുണ കുറഞ്ഞ രാജസ്ഥാൻ റോയൽസ് (1350), കളിച്ച ആദ്യസീസണിൽ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് (1313), ഇതുവരെ ജേതാക്കളാകാത്ത പഞ്ചാബ് കിങ്സ് (1304), ലഖ്നൗ സൂപ്പർ ജയന്റ്സ് (1128) എന്നീ ടീമുകളുടെ പട്ടികയിൽ യഥാക്രമം അവസാനസ്ഥാനങ്ങളിൽ. Content Highlights: RCB leads IPL brand value at ₹2486 crore., Brand Finance report highlights market dominance., Impact of Virat Kohli and Smriti Mandhana on brand equity., United Spirits ownership and potential sale context. Published: 20 Mar 2026, 10:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുംബൈയും ചെന്നൈയുമല്ല, ബ്രാൻഡ് മൂല്യത്തിൽ മുന്നിൽ റോയൽ ചലഞ്… | Boolokam