മുംബൈ : താനെ ജില്ലയിലെ മുംബ്രയിലുണ്ടായ വെടിവെപ്പുകേസിലെ പ്രതി ജയൻ ശിവാനന്ദൻനായരെ (51) മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. സഹോദരിയായിക്കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തതിന്റെ പേരിൽ ഇയാൾ മൂന്നുപേരെ വെടിവെച്ചെന്നാണ് കേസ്. സംഭവത്തിൽ ഒരാൾ മരിച്ചിരുന്നു. രണ്ടുപേർക്ക് പരിക്കേറ്റു. To advertise here, വ്യാഴാഴ്ച രാവിലെ കൈലാസ് നഗർ പ്രദേശത്തായിരുന്നു സംഭവം. ജയൻ കൊല്ലം സ്വദേശിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലിചെയ്യുമ്പോൾ വഴിയോരത്തുനിന്ന് കളഞ്ഞുകിട്ടിയതാണ് തോക്കെന്ന് ഇയാൾ മൊഴിനൽകിയെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അക്ബർ അബ്ദുൽ ഷെയ്ഖ്, അബ്ദുൽ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് ഷെയ്ഖ് എന്നിവർക്കാണ് വെടിയേറ്റത്. ഗുരുതരപരിക്കേറ്റ അക്ബർ ഷെയ്ഖ് ചികിത്സയ്ക്കിടെ മരിച്ചു. മറ്റുരണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. താനെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുകയാണെന്നും കുറ്റകൃത്യത്തിലേക്കുനയിച്ച യഥാർഥകാരണം, ഉപയോഗിച്ച ആയുധത്തിന്റെ ഉറവിടം എന്നിവ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൊൽക്കത്തയിൽ താമസമാക്കിയിരുന്ന പ്രതി വല്ലപ്പോഴുമാണ് മുംബ്രയിലെത്താറുള്ളത്. ബംഗാളി ബാബ നായർ എന്നപേരിലാണ് പ്രദേശത്ത് അറിയപ്പെടുന്നതെന്നും അന്വേഷണോദ്യോഗസ്ഥൻ പറയുന്നു. Published: 05 Apr 2026, 12:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുംബ്ര വെടിവെപ്പ്: പ്രതി പോലീസ് കസ്റ്റഡിയിൽ
M
MathrubhumiSource Link
about 1 month ago