കലപ്പ, കാരം ബോർഡ്,കപ്പും സോസറും.. To advertise here, തുറവൂർ : തുറവൂർ ടി.ഡി.ടി.ടി.ഐ.യിലെ ആറാം ക്ലാസുകാരൻ എസ്. മുകുന്ദ് രാംരാജ് എന്ന പതിനൊന്നുകാരന്റെ ഇഷ്ടവിനോദം ചിഹ്നങ്ങൾ ശേഖരിക്കലാണ്. ഗ്യാസ് അടുപ്പ്, കപ്പും സോസറും, മൺകുടം, ഗ്യാസ്‌കുറ്റി, തീവണ്ടി എൻജിൻ, കുടിൽ, വൃക്ഷം, കലപ്പ, കാരം ബോർഡ്, ഡിഷ് ആന്റിന, റാന്തൽ, തീപ്പന്തം, സിംഹം, തയ്യൽ മെഷീൻ, അലമാര, ബൾബ്, ടെന്നീസ് റാക്കറ്റ്, പെയിന്റ് ബ്രഷ്, പൈ എന്നിങ്ങനെ 150-ൽ അധികം ചിഹ്നങ്ങളാണ് ഈ കുട്ടിയുടെ ശേഖരത്തിലുള്ളത്. അംഗീകൃത രാഷ്‌ട്രീയപാർട്ടികൾക്കും സ്വതന്ത്രർക്കും അനുവദിച്ചിട്ടുള്ള അപൂർവ ചിഹ്നങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടും. തിരഞ്ഞെടുപ്പുകളിലെ പോസ്റ്ററുകളിൽനിന്ന് വെട്ടിയെടുത്താണ് മുകുന്ദ് ഈ ശേഖരം ഒരുക്കിയിരിക്കുന്നത്. ഇതിനായി ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം തുടങ്ങിയ ജില്ലകളിൽ ബന്ധുക്കളെ കൂടെക്കൂട്ടി യാത്ര ചെയ്തിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പുകാലവും മുകുന്ദിന് ആഹ്ലാദത്തിന്റ് പൂക്കാലമാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനം പുറത്തു വന്നാലുടൻ ദിവസവും വീട്ടിലെത്തുന്ന ‘മാതൃഭൂമി’ പത്രത്തിൽനിന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റുകളിൽനിന്നും ആപ്പുകളിൽ നിന്നുമെല്ലാം സ്ഥാനാർത്ഥികൾക്ക് അനുവദിച്ച ചിഹ്നങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകാലത്താണ് തിരുവല്ലയിൽനിന്ന് വൃക്ഷവും കൊല്ലത്തുനിന്ന് സിംഹവും തീപ്പന്തവും കൊടുങ്ങല്ലൂരിൽനിന്നു ഗ്യാസ് അടുപ്പും ജനലും കൊട്ടാരക്കരയിൽനിന്നു ബസും കുടിലും ചിഹ്ന ശേഖരത്തിലേക്ക് എത്തിയത്. ത്രാസ് ചിഹ്നം വയനാട്ടിലൂടെയുള്ള യാത്രയ്ക്കിടെ അമ്മാവനാണ് നൽകിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി കേരളത്തിൽ എത്തിയ കാഹളം മുഴക്കുന്ന മനുഷ്യനാണ് ശേഖരത്തിലെ ഏറ്റവും പുതിയ അതിഥി. തുറവൂർ തെക്ക് പട്ടത്താളി ഉഷസിൽ ഡോ. ആർ. സേതുനാഥിന്റെ്‌യും ഡോ. ശ്രീലക്ഷ്മി എസ് പ്രഭുവിന്റെ്യും മകനാണ്. ആരോഗ്യവകുപ്പിലെ ഡെപ്യുട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസറാണ് അച്ഛൻ. എസ്.ഡി. കോളേജ് കൊമേഴ്സ് വിഭാഗം അസി. പ്രൊഫസറാണ് അമ്മ. സഹോദരി കൃഷ്ണനന്ദ ബാല.

മുകുന്ദ രാംരാജിന്റെ ചിഹ്നശേഖരത്തിൽ കൗതുകം നിറയുന്നു
M
MathrubhumiSource Link
about 1 month ago