മുകുന്ദനോ ഗീതയോ അതോ സുനിലോ; നാട്ടികക്കാർ ആരെ തിരഞ്ഞെടുക്കും

മുകുന്ദനോ ഗീതയോ അതോ സുനിലോ; നാട്ടികക്കാർ ആരെ തിരഞ്ഞെടുക്കും

M
MathrubhumiSource Link
തൃശ്ശൂർ: ഇടതുപക്ഷത്തിന്റെ സിറ്റിങ് എം.എൽ.എ. ബി.ജെ.പി. സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനിറങ്ങുന്നെന്ന കൗതുകമാണ് നാട്ടിക മണ്ഡലത്തെ ഇത്തവണ ശ്രദ്ധാകേന്ദ്രമാക്കുന്നത്. മണ്ഡലത്തിൽ ആഴത്തിൽ വേരുകളുള്ള സി.സി. മുകുന്ദന്റെ സ്വീകാര്യത നാട്ടികയിലെ ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് അറിയേണ്ടത്. To advertise here, സി.പി.ഐ.യുടെ കുത്തകയായ മണ്ഡലത്തിൽ ഒരു വോട്ടും ചോരില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. എന്നാൽ, മുകുന്ദന്റെ സ്ഥാനാർഥിത്വം ഇടതുവോട്ടുകൾ ഭിന്നിപ്പിക്കുമെന്നും അത് തങ്ങൾക്കനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണയും മത്സരിച്ച കോൺഗ്രസിലെ സുനിൽ ലാലൂരാണ് ഇത്തവണയും യു.ഡി.എഫ്. സ്ഥാനാർഥി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.-72,930,യു.ഡി.എഫ്.-44,499, എൻ.ഡി.എ.-33,716 എന്നിങ്ങനെയായിരുന്നു വോട്ടുനില. 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മികച്ചപ്രകടനം കാഴ്ചവെച്ച എൻ.ഡി.എ. മുകുന്ദന്റെ സ്ഥാനാർഥിത്വത്തോടെ കൂടുതൽ കരുത്താർജിക്കുമെന്നും പ്രതീക്ഷിക്കുന്നു. നാട്ടിക എം.എൽ.എ. ആയിരിക്കേ ഗീതാഗോപി 2017-ൽ മകളുടെ വിവാഹം ആഡംബരമായി നടത്തിയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. അക്കാരണംകൂടി കണക്കിലെടുത്താണ് ലളിതജീവിതം നയിച്ചിരുന്ന സി.സി. മുകുന്ദനെ 2021-ൽ സ്ഥാനാർഥിയാക്കിയത്. ചുമട്ടുതൊഴിലാളി യൂണിയൻ േനതാവായ മുകുന്ദൻ ഗീതാ ഗോപിയെക്കാൾ കൂടുതൽ വോട്ടും ഭൂരിപക്ഷവും നേടി. സുരേഷ് ഗോപി ജയിച്ച തൃശ്ശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ എൻ.ഡി.എ.-41.8 ശതമാനം വോട്ടുനേടി ഒന്നാമത് എത്തിയിരുന്നു. എൽ.ഡി.എഫ്.- 33.1, യു.ഡി.എഫ്.- 23.9 എന്നിങ്ങനെയായിരുന്നു വോട്ടു ശതമാനം. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥിതി മാറി. നാട്ടികയിൽ എൽ.ഡി.എഫ്. 56,161 വോട്ടും യു.ഡി.എഫ്. 50,746 വോട്ടും എൻ.ഡി.എ. 36,242 വോട്ടുമാണ് നേടിയത്. ഇത്തവണ തന്നെ മാറ്റിനിർത്തി ഗീതാ ഗോപിക്ക് സി.പി.ഐ. സീറ്റ് നൽകിയപ്പോൾ പേമെന്റ് സീറ്റ് വിവാദം ഉയർത്തി മുകുന്ദൻ പാർട്ടിയെ ആക്രമിച്ചു. മുകുന്ദനെ പുറത്താക്കുകയല്ലാതെ പാർട്ടിക്കുമുന്നിൽ മറ്റു പോംവഴിയില്ലാതായി. സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുകുന്ദന് കോൺഗ്രസ് ആദ്യം പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് കാരണമൊന്നും പറയാതെ കോൺഗ്രസ് പിന്മാറി. ഈ ഘട്ടത്തിലാണ് നിരാശനായ മുകുന്ദന് ആശ്രയവുമായി ബി.ജെ.പി. എത്തുന്നത്. സ്ഥാനാർഥിത്വമോഹത്തിനു പുറമേ, ഇരു മുന്നണികളിലും നിന്നുണ്ടായ അവഗണനയിൽ മുറിവേറ്റു നിൽക്കുകയായിരുന്ന മുകുന്ദനെ ബി.ജെ.പി.യിലേക്ക് എത്തിക്കാൻ അധികം ശ്രമപ്പെടേണ്ടി വന്നില്ല. 60 വർഷത്തോളമുള്ള കമ്യൂണിസ്റ്റ് മേലങ്കി വലിച്ചെറിഞ്ഞ് പിറ്റേന്നുതന്നെ ബി.ജെ.പി.യിൽ േചർന്നു. Content Highlights: Former CPI MLA CC Mukundan switches to BJP as candidate., Analysis of voting patterns from 2021 assembly and 2024 parliament elections., Internal conflict within CPI regarding candidate selection and seat allocation., Potential impact of vote splitting on LDF and UDF strongholds. Published: 26 Mar 2026, 10:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുകുന്ദനോ ഗീതയോ അതോ സുനിലോ; നാട്ടികക്കാർ ആരെ തിരഞ്ഞെടുക്കും… | Boolokam