മുക്കം-വാലേൽ ബണ്ട് റോഡ് ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

മുക്കം-വാലേൽ ബണ്ട് റോഡ് ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

M
MathrubhumiSource Link
മാന്നാർ : അപ്പർ കുട്ടനാടൻ മേഖലയുടെ കാർഷികപുരോഗതി ലക്ഷ്യമിട്ടു നടപ്പാക്കുന്ന മുക്കം-വാലേൽ ബണ്ട് റോഡിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയായി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സംസ്ഥാന സർക്കാർ നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 4.5 കോടി രൂപ ചെലവഴിച്ചാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. നാലുതോട് പരുത്തിപ്പള്ളിക്കടവിൽ തുടങ്ങി 5.5 കിലോമീറ്റർ ദൂരത്തിൽ വാലേൽ ഭാഗത്ത് അവസാനിക്കുന്നതാണ് ഈ ബണ്ടുറോഡ്. നിലവിൽ 1,600 മീറ്റർ ദൂരത്തിലുള്ള ഒന്നാംഘട്ട പ്രവൃത്തികളാണ് പൂർത്തിയായത്. ബാക്കിഭാഗം തുടർപദ്ധതിയിൽ ഉൾപ്പെടുത്തി സമയബദ്ധമായി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. To advertise here, റോഡിന്റെ വീതിക്കുറവും നിർമാണത്തിലെ അശാസ്ത്രീയതയും കർഷകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഭാരംകയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡു താഴ്ന്നുപോകാൻ സാധ്യതയുണ്ടെന്നും അപാകങ്ങൾ പരിഹരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കുരട്ടിശ്ശേരി പാടശേഖരത്തിലെ എട്ടോളം പാടശേഖരസമിതികൾക്ക് വലിയ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. Published: 16 Mar 2026, 02:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുക്കം-വാലേൽ ബണ്ട് റോഡ് ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു — Mathr… | Boolokam