മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങളെന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ് ലൈനിലും ഈ ദൃശ്യങ്ങൾ വസ്തുതാ പരിശോധനയ്ക്കായി ലഭിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങൾ, മുഖ്യന്ത്രിയുടെ വാഹന വ്യൂഹത്തിന്റെതല്ല എന്നതാണ് യാഥാർഥ്യം. To advertise here, മുൻപും ഇതേ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വൈറൽ വീഡിയോയിലെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ‘ദി വൈറൽ ക്യാച്ചർ’ എന്ന യൂട്യൂബ് ചാനലിൽ ഇതേ ദൃശ്യങ്ങൾ കണ്ടെത്തി. 2024 ആഗസ്റ്റ് 9-ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട് “ പിഎം മോദിജിയുടെ വയനാട് സന്ദർശനത്തിന് മുന്നോടിയായുള്ള ട്രയൽ റൺ” എന്നാണ്. മോദി വയനാട് സന്ദർശിച്ചത് ഓഗ്സ്റ്റ് 10-നായിരുന്നു. ഇതിന് തൊട്ടുമുൻപത്തെ ദിവസമായിരുന്നു ട്രയൽ റൺ. സഞ്ചരിക്കുന്ന വഴി സുരക്ഷിതമെന്ന് ഉറപ്പാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണിത്. മാത്രമല്ല, ട്രയൽ റൺ വീഡിയോ പരിശോധിച്ചാൽ അതിൽ ഇൻറർ സെപ്റ്റർ വാഹനമുള്ളതായി കാണാനാകും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ അതുണ്ടാകില്ല. ദി വൈറൽ ക്യാച്ചറിന്‍റെ വീഡിയോയിൽ വയനാട് ടൂറിസം എന്നൊരു വാട്ടർമാർക്കുണ്ട്. ഇതടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഇൻസ്റ്റഗ്രാമിൽ wayanad.tourism എന്ന അക്കൗണ്ടിൽ ഇതേ വീഡിയോ പിൻചെയ്തിരിക്കുന്നതായി കണ്ടു. കൽപ്പറ്റയിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് ഓഗസ്റ്റ് 9-ലെ ആ പോസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടടുത്ത ദിവസം മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട മറ്റ് ദൃശ്യങ്ങളും ഇതിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയുടെ വിമാനത്തിൽ കണ്ണൂരിലെത്തിയ പ്രധാനമന്ത്രി എയർഫോഴ്സിന്റെ ഹെലികോപ്റ്ററിലാണ് വയനാട്ടിലെ കൽപ്പറ്റയിലെത്തിയത്. തുടർന്ന് അവിടെ നിന്ന് അദ്ദേഹം റോഡ് മാർഗ്ഗമായിരുന്നു യാത്ര. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനത്തിലായിരുന്നു പ്രധാനമന്ത്രി സഞ്ചരിച്ചത്. അന്ന് മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത വാർത്തയിലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങൾ ചുവടെ നൽകുന്നു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിന് മുന്നോടിയായി നടത്തിയ വാഹന വ്യൂഹ ട്രയൽ റണ്ണിന്റെ ദൃശ്യങ്ങളാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. Content Highlights: Viral video falsely attributes PM Modi's trial run convoy to CM Pinarayi Vijayan., Original footage traced to 'The Viral Catcher' YouTube channel and Wayanad Tourism Instagram., Video shows a trial run for PM Modi's Wayanad visit on August 10, 2024., Technical verification confirms the presence of interceptor vehicles not used in the CM's standard convoy. Published: 27 Mar 2026, 07:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങളല്ല ഇത് | Fact Check
M
MathrubhumiSource Link
about 1 month ago