തിരുവനന്തപുരം: അധികാരം കൈയെത്തും ദൂരത്തെന്ന പ്രതീക്ഷയിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര് മുറുകുന്നു. സൈബറിടത്തിലാണ് അണികളുടെ ഏറ്റുമുട്ടൽ. മുതിർന്ന നേതാക്കളുടെ നിഴൽപ്പറ്റിനിന്ന് അണികൾ നടത്തുന്ന പോര് നിയന്ത്രിക്കാൻ നേതൃത്വത്തിനും കഴിയുന്നില്ല. To advertise here, ദിവസങ്ങൾക്കകം നിലപാടുമാറ്റി കെ. സുധാകരൻ രംഗത്തുവന്നതാണ് അവസാനത്തെ കൗതുകം. നേരത്തേ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് പരസ്യമായി അഭിപ്രായപ്പെട്ട സുധാകരൻ, കെ.സി. വേണുഗോപാൽ ആ സ്ഥാനത്തേക്ക് ഉയരട്ടെയെന്ന് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടു. വേണുഗോപാലിന്റെ ഉറ്റ അനുയായി എ.പി. അനിൽകുമാർ കഴിഞ്ഞദിവസം പാണക്കാട്ടെത്തി മുസ്‌ലിംലീഗ് നേതാക്കളെ സന്ദർശിച്ചു. അദ്ദേഹത്തിന് അനുകൂലമായി ലീഗിന്റെ പിന്തുണ തേടാനായിരുന്നു ഇതെന്ന് സൂചനയുണ്ട്. നേതൃത്വം ഈ വ്യാഖ്യാനം നിഷേധിച്ചെങ്കിലും കോൺഗ്രസ് ചേരികൾ സന്ദർശനം നിഷ്കളങ്കമായി കരുതുന്നില്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ പാർട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും ഫലം വരുന്നതുവരെ കാത്തിരിക്കണമെന്നും കെ.സി. വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു. ഇപ്പോൾ നടക്കുന്ന ചർച്ചകളെ രമേശ് ചെന്നിത്തലയും തള്ളിപ്പറഞ്ഞു. മുതിർന്ന നേതാക്കൾ അഭിപ്രായങ്ങൾ അവർക്കുള്ള വേദിയിൽ പറയുകയാണ് വേണ്ടതെന്ന് സുധാകരന്റെ അഭിപ്രായപ്രകടനത്തോടുള്ള പ്രതികരണമെന്ന നിലയിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. നേരത്തേ സൈബർ പോരാളികളാണ് നേതാക്കൾക്കായി കുറിപ്പിട്ടിരുന്നതെങ്കിൽ മത്സരരംഗത്തുണ്ടായിരുന്ന പല സ്ഥാനാർഥികളും ഫലം വരുംമുൻപുതന്നെ കുറിപ്പിട്ട് കൂറ് പ്രഖ്യാപിച്ചുതുടങ്ങി. വി.എസ്. ശിവകുമാർ, റോജി എം. ജോൺ, പഴകുളം മധു, രമ്യാ ഹരിദാസ്, യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ തുടങ്ങിയവർ വേണുഗോപാലിന് അനുകൂലമായി കുറിപ്പിട്ടു. ‘പാർട്ടി അധികാരത്തിൽ ഇരുന്നപ്പോഴല്ല, പ്രതിപക്ഷത്തിരിക്കുമ്പോഴാണ് കെ.സി. നേതൃത്വത്തിലേക്ക് വന്നത്. അദേഹത്തിന്റെ യോഗ്യത അളക്കാൻ ആരും വരേണ്ട’ എന്നായിരുന്നു റോജിയുടെ പ്രതികരണം. ഫലം വരുംമുൻപുതന്നെ നേതൃതലത്തിലെ അഭിപ്രായവ്യത്യാസം പരസ്യമാകുന്നതിൽ വലിയൊരുവിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. ഇപ്പോൾ മുഖ്യമന്ത്രിയെക്കുറിച്ച് ചർച്ച നടത്തുന്നവർ കലക്കാൻ നിൽക്കുന്നവരാണെന്ന് കെ. മുരളീധരൻ കുറ്റപ്പെടുത്തി. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം എഴുതാതിരിക്കുന്നതാണ് നല്ലതെന്ന് മുതിർന്ന നേതാവ് കെ.സി. ജോസഫ് കുറിച്ചു. സി.ആർ. മഹേഷും സമാനമായി അഭിപ്രായപ്പെട്ടു. ‘ആലുംകാ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്‌പ്പുണ്ണ് എന്നു പറയുന്നതുപോലെ ആകാതിരിക്കട്ടെ കാര്യങ്ങൾ’ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. Content Highlights: Internal friction within Congress regarding the 2026 Chief Ministerial candidate., Shifting alliances and public statements by top leaders like K. Sudhakaran and KC Venugopal., Growing concern among senior leadership over public factionalism before election results., Active participation of party cadres and candidates in social media campaigns for specific leaders. Published: 17 Apr 2026, 06:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുഖ്യമന്ത്രി സ്വപ്‌നങ്ങളിൽ നേതാക്കൾ; സൈബറിടത്തിൽ പോര്, നിസ്സഹായരായി നേതൃത്വം
M
MathrubhumiSource Link
23 days ago