കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനും ഉൾപ്പെടെ അപരൻമാരുണ്ട്. ധർമടത്ത് പിണറായി വിജയന് എ.എം. വിജയനാണ് അപരൻ. പേരാവൂരിൽ സണ്ണി ജോസഫിന് സണ്ണി ജോസഫ് മുതുകുളത്തേലും സണ്ണിയും അപരൻമാരായെത്തിയപ്പോൾ എതിരാളിയായ എൽ.ഡി.എഫിലെ കെ.കെ. ശൈലജയ്ക്ക് എ.വി. ശൈലജയും സി. ശൈലജയുമാണ് വെല്ലുവിളി. To advertise here, മുന്നണി സ്ഥാനാർഥികളുടെ അഭ്യർഥനപ്രകാരം സണ്ണി ജോസഫിന്റെ പേരിന് മുന്നിൽ അഡ്വക്കറ്റ് എന്നും കെ.കെ. ശൈലജയുടെ പേരിന് പിറകിൽ ടീച്ചർ എന്നും ചേർത്തിട്ടുണ്ട്. സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന തളിപ്പറമ്പിൽ യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായ ടി.കെ. ഗോവിന്ദന് അതേപേരിൽ അപരനുണ്ട്. ഇതോടെ യു.ഡി.എഫ് സ്വതന്ത്രനായ ടി.കെ. ഗോവിന്ദന്റെ പേരിനോടൊപ്പം മാസ്റ്റർ എന്നു ചേർത്തു. ഇവിടെ എൽ.ഡി.എഫിലെ പി.കെ. ശ്യാമളയ്ക്ക് പി. ശ്യാമളയാണ് വെല്ലുവിളി. കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്ക് കെ. രാമചന്ദ്രനും യു.ഡി.എഫിലെ ടി.ഒ. മോഹനന് താഴെക്കണ്ടി മോഹനനും അപരൻമാർ. അഴീക്കോട് യു.ഡി.എഫ്. സ്ഥാനാർഥി കരീം ചേലേരിക്ക് കരീം ചന്ത്രോത്തും വി.വി. അബ്ദുൾ കരീമും എൽ.ഡി.എഫിലെ കെ.വി. സുമേഷിന് ടി.പി. സുമേഷും കെ. സുമേഷ്‌കുമാറുമാണ് അപരൻമാർ. കല്യാശ്ശേരി യു.ഡി.എഫ്. സ്ഥാനാർഥി രാജീവൻ കപ്പച്ചേരിക്ക് അപരനായി രാജീവൻ കണ്ണോത്തുണ്ട്. മട്ടന്നൂരിൽ എൽ.ഡി.എഫിലെ വി.കെ. സനോജിന് സനോജും യു.ഡി.എഫിലെ ചന്ദ്രൻ തില്ലങ്കേരിക്ക് ചന്ദ്രൻ തെങ്ങേലത്തും കൂത്തുപറമ്പിൽ എൽ.ഡി.എഫിലെ പി.കെ. പ്രവീണിന് പ്രവീൺകുമാറും യു.ഡി.എഫിലെ ജയന്തി രാജന് ജയന്തിയും അപരൻമാരായുണ്ട്. തലശ്ശേരിയിൽ എൽ.ഡി.എഫിലെ കാരായി രാജന് ഒ.പി. രാജനും വി.പി. രാജനുമുള്ളപ്പോൾ യു.ഡി.എഫിലെ കെ.പി. സാജുവിന് വി.പി. സാജുവാണ് വെല്ലുവിളി. വനിതകൾ ഒൻപത് ജില്ലയിൽ 78 സ്ഥാനാർഥികളാണ് ആകെയുള്ളത് അതിൽ ഒൻപത് വനിത കളാണുള്ളത്. പേരാവൂരിൽ കെ.കെ. ശൈലജ (എൽ.ഡി.എഫ്) തളിപ്പറമ്പിൽ പി.കെ. ശ്യാമള (എൽ.ഡി.എഫ്.) കൂത്തുപറമ്പിൽ ജയന്തിരാജൻ (യു.ഡി.എഫ്.), അഴീക്കോട് രശ്മി രവി (എസ്.യു.സി.ഐ. കമ്യൂണിസ്റ്റ്) എന്നിവരാണ് സ്ഥാനാർഥികൾ. മറ്റുള്ളവർ സ്വതന്ത്രരാണ്. Content Highlights: High frequency of namesake candidates in Kannur district impacting major political figures., Candidates are appending titles like 'Advocate' or 'Teacher' to ballots to differentiate themselves., Data reveals 78 total candidates in the district, including 9 women., Overview of specific constituencies facing electoral confusion due to similar naming. Published: 27 Mar 2026, 09:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുഖ്യമന്ത്രിക്കൊന്നും കെപിസിസി പ്രസിഡന്റിന് രണ്ടും അപരന്മാർ
M
MathrubhumiSource Link
about 1 month ago