ഫോർട്ട്കൊച്ചി/പട്ടിമറ്റം (കൊച്ചി) : മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണെന്നും വലതുപക്ഷത്തിന്റെ കളിപ്പാവയാണ് മുഖ്യമന്ത്രിയെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. എറണാകുളം ഫോർട്ട്കൊച്ചി, പട്ടിമറ്റം എന്നിവിടങ്ങളിലെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. To advertise here, കുടുംബത്തെ രക്ഷിക്കാനാണ് മുഖ്യമന്ത്രി സദാ ശ്രമിക്കുന്നത്. മക്കൾക്കുവേണ്ടി കേരളത്തെ മുഖ്യമന്ത്രി ബലി കൊടുക്കുകയാണ്. കേരളത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാൻ അദ്ദേഹത്തിന് സമയമില്ല. എന്തുകൊണ്ടാണ് നരേന്ദ്രമോദി മുഖ്യമന്ത്രിക്കെതിരേ നടപടി ഒന്നും എടുക്കാത്തതും ഒരക്ഷരം പോലും മിണ്ടാത്തത്. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ മക്കളെയും എന്തുകൊണ്ടാണ് സി.ബി.ഐ. ചോദ്യം ചെയ്യാത്തത്. എന്തുകൊണ്ടാണ് ആദായനികുതിവകുപ്പ് അവർക്കെതിരേ നടപടിയെടുക്കാത്തത്. ഇവർ തമ്മിലുള്ള ഡീൽ ആണ് അത്. മുഖ്യമന്ത്രി മാത്രമല്ല, ഇടതുമുന്നണി എന്ന് അവകാശപ്പെടുന്ന എൽ.ഡി.എഫ്. പോലും ഇന്ന് ഇടതല്ല. അത് അവരിൽ ചിലർതന്നെ സമ്മതിക്കുന്നുണ്ട്. ഇന്നു രാവിലെ ഇടതുപക്ഷത്തിന്റെ പഴയൊരു മന്ത്രി ഞങ്ങൾക്കൊപ്പം സ്റ്റേജിലുണ്ടായിരുന്നു. രണ്ടുദിവസം മുൻപ് വേദിയിൽ ഇടതുപക്ഷത്തെ പ്രധാനനേതാവായിരുന്നയാൾ ഉണ്ടായിരുന്നു. ഇടതുമുന്നണി വിട്ട് യു.ഡി.എഫിനൊപ്പം വന്ന മുതിർന്ന എൽ.ഡി.എഫ്. നേതാക്കൾ അവസരവാദികൾ അല്ല. ഇടതുമുന്നണി അതല്ലാതായി തീർന്നു എന്ന ബോധ്യത്തിലും, ബി.ജെ.പി.യുമായി എൽ.ഡി.എഫിനുള്ള ഡീൽ അംഗീകരിക്കാൻ പറ്റാത്തതുകൊണ്ടുമാണ് അവർ എൽ.ഡി.എഫ്. വിട്ടത്. പ്രധാനമന്ത്രിയുടെ യഥാർഥ സ്വഭാവം എപ്സ്റ്റീൻ ഫയലിൽ ഉണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എപ്‌സ്റ്റീൻഫയൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ വെച്ച് മോദിയെ നിയന്ത്രിക്കുന്നതുപോലെ മോദി കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നു. എല്ലായിടത്തും ക്ഷേത്രങ്ങളെക്കുറിച്ച് പറയുന്ന നരേന്ദ്രമോദി കേരളത്തിൽ വരുമ്പോൾ ക്ഷേത്രത്തെക്കുറിച്ച് മിണ്ടില്ല. ശബരിമല ക്ഷേത്രത്തിൽനിന്ന് സ്വർണം കവർന്നെടുത്തിട്ട് അവിടെ ചെമ്പ് വെച്ചിരിക്കുകയാണ്. ഇതെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറയുന്നില്ല. കാരണം അദ്ദേഹത്തിനുവേണ്ടത് എൽ.ഡി.എഫിന്റെ വിജയമാണ്. ബി.ജെ.പി.ക്ക് യഥാർഥത്തിൽ ഭീഷണി കോൺഗ്രസും യു.ഡി.എഫുമാണ്. ഫോർട്ട്കൊച്ചിയിൽ യു.ഡി.എഫ്. സ്ഥാനാർഥികളായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, ടോണി ചമ്മിണി എന്നിവരും നേതാക്കളായ ടി.ജെ. വിനോദ്, ഉമാ തോമസ്, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ എം.പി., ഡൊമിനിക് പ്രസന്റേഷൻ, കെ. ബാബു, ദീപ്തി മേരി വർഗീസ് തുടങ്ങിയവരും പ്രസംഗിച്ചു. പട്ടിമറ്റത്ത് യു.ഡി.എഫ്. സ്ഥാനാർഥികളായ വി.പി. സജീന്ദ്രൻ, മനോജ് മൂത്തേടൻ എന്നിവരും, എം.പി.മാരായ ബെന്നി ബെഹനാൻ, ജെബി മേത്തർ, എ.ഐ.സി.സി. നിരീക്ഷകയും കർണാടക എം.എൽ.എ.യുമായ നയന മോട്ടമ്മ, കേരള കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് പി.സി. തോമസ്, സി.പി. ജോയി, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, അബ്ദുൾ മുത്തലിബ്, സക്കീർഹുസൈൻ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എൻ.വി.സി. അഹമ്മദ്, കെ.വി. എൽദോ, ഐ.കെ. രാജു തുടങ്ങിയവരും പ്രസംഗിച്ചു. ‘ട്രംപ് മോദിയെ നിയന്ത്രിക്കും പോലെ മോദി കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നു’ യു.ഡി.എഫ്. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിൽ എത്തിയ രാഹുൽഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ഹൈബി ഈഡൻ എം.പി., എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സ്ഥാനാർഥികളായ മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ്, ദീപക് ജോയ്, ടോണി ചമ്മിണി, ഉമാതോമസ് എന്നിവർ സമീപം

മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരെന്ന് രാഹുൽ ഗാന്ധി
M
MathrubhumiSource Link
about 1 month ago