തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചെത്തിയ 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖ പരിപാടി പുതിയ വിവാദങ്ങളിലേക്ക്. ഈ അഭിമുഖം ചിത്രീകരിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപയാണ് ചെലവഴിച്ചതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന രേഖയിൽ തന്നെ, ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. To advertise here, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് ഈ അഭിമുഖം ചിത്രീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറും സംഘവുമാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ അഭിമുഖത്തിന്റെ ടീസറുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയ്ക്കിടെ പിണറായി വിജയൻ തന്നെ ഇത്തരമൊരു പരിപാടിയെക്കുറിച്ച് സൂചിപ്പിക്കുകയും മോഹൻലാൽ അത് സന്തോഷപൂർവം സ്വീകരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഈ അഭിമുഖത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതൊരു വെറും 'പി ആർ സ്റ്റണ്ട്' മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. മോഹൻലാൽ ഇത്തരത്തിൽ ഒരു രാഷ്ട്രീയ നേതാവുമായി അഭിമുഖം നടത്തുന്നത് ഇതാദ്യമായല്ല. മുൻപ് 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടിയുമായും സമാനമായ രീതിയിൽ സംവദിച്ചിട്ടുണ്ട്. Content Highlights: Controversy erupts as RTI reveals Rs 11 lakh spent from the state exchequer for CM Pinarayi Vijayan and Mohanlal's interview. Published: 24 Mar 2026, 10:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം, ഖജനാവിന് ചെലവ് 11 ലക്ഷം; 'കണ്ടും മിണ്ടിയും ഇരുവർ' വിവാദത്തിൽ
M
MathrubhumiSource Link
about 2 months ago