മുഖ്യവേഷങ്ങളിൽ ദേവനന്ദയും ധ്യാൻ ശ്രീനിവാസനും; 'കല്യാണമരം' മാർച്ച് 27ന്

മുഖ്യവേഷങ്ങളിൽ ദേവനന്ദയും ധ്യാൻ ശ്രീനിവാസനും; 'കല്യാണമരം' മാർച്ച് 27ന്

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 17 March 2026, 12:31 PM IST കല്യാണമരം വളരെ വ്യത്യസ്തമായ കുടുംബകഥ പറയുന്ന സിനിമയാണെന്ന് സംവിധായകന്‍ രാജേഷ് അമനകര പറയുന്നു. കല്യാണമരം എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ദേവനന്ദയും | ഫോട്ടോ: അറേഞ്ച്ഡ് മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറിൽ സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എൻറർടെയ്നറായ കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര, നിർമാതാവ് സജി കെ. ഏലിയാസ്, തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. To advertise here, ധ്യാനിന്‍റെ കഴിഞ്ഞ സിനിമകളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിൻമാഷ് എന്ന കഥാപാത്രം. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മല്ലിക എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിക്കുന്നത്. കല്യാണമരം വളരെ വ്യത്യസ്തമായ കുടുംബകഥ പറയുന്ന സിനിമയാണെന്ന് സംവിധായകൻ രാജേഷ് അമനകര പറയുന്നു. പ്രശാന്ത് മുരളി, മനോജ് കെ.യു, സഞ്ജു നൊടുകുന്നേൽ, മനോജ് പണിക്കർ, അമൽ രാജ് ദേവ്, ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിർമാതാവായ സജി കെ.ഏലിയാസും ഒരു പ്രധാനവേഷത്തിൽ സിനിമയിലുണ്ട്. ചിത്രം തിയേറ്ററിലെത്തിക്കുന്നത് വള്ളുവനാടൻ സിനിമ കമ്പനിയാണ്. നിർമ്മാണം - സജി കെ ഏലിയാസ്. ക്യാമറ - രജീഷ് രാമൻ, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വർമ്മ, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - രാധാകൃഷ്ണൻ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നസീർ കുത്തുപറമ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രതീഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-എം.എസ്. നിതിൻ, അസിസ്റ്റൻ്റ് ഡയറക്ടർമാർ- അർജുൻ കേശവൻ ബാബു, നിഹാൽ. സ്റ്റിൽസ് - ഗിരിശങ്കർ, പബ്ലിസിറ്റി ഡിസൈൻസ് -ജിസൻ പോൾ. പിആർഒ - പി ആർ സുമേരൻ Content Highlights: The family entertainer 'Kalyanamaram,' starring Dhyan Sreenivasan, Devananda, and Meera Vasudev, is scheduled for a theatrical release on March 27, featuring Dhyan in a unique role as 'Sajin Mash.' Published: 17 Mar 2026, 12:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുഖ്യവേഷങ്ങളിൽ ദേവനന്ദയും ധ്യാൻ ശ്രീനിവാസനും; 'കല്യാണമരം' മ… | Boolokam