മുഗപ്പെയർ മലയാളി സമാജം മെഡിക്കൽ ക്യാമ്പ് നടത്തി

മുഗപ്പെയർ മലയാളി സമാജം മെഡിക്കൽ ക്യാമ്പ് നടത്തി

M
MathrubhumiSource Link
ചെന്നൈ : മുഗപ്പെയർ മലയാളി സമാജത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച സമാജം ഓഫീസിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഇ. രാജേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. To advertise here, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഡോ. ഗോപി മോഹനൻ ഉണ്ണിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം പരിശോധനകൾക്കു നേതൃത്വം നൽകി. സിൽവർ ജൂബിലി ആഘോഷക്കമ്മിറ്റി കൺവീനർ ദേശമംഗലം നന്ദകുമാർ, വൈസ് പ്രസിഡന്റ് രജനി മനോഹർ, സെക്രട്ടറി സതീഷ് കുമാർ, ജോയിന്റ് സെക്രട്ടറി രാംകുമാർ, ട്രഷറർ കെ. മണി, കമ്മിറ്റിയംഗങ്ങളായ പി. നന്ദകുമാർ, സഞ്ജീവ് ചന്ദ്രൻ, ജയേഷ്, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മാസം സമാജം ഭാരവാഹികൾ തിരുമുല്ലൈവോയലിലെ അനാഥമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്കു സഹായം നൽകിയിരുന്നു. Published: 23 Mar 2026, 01:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുഗപ്പെയർ മലയാളി സമാജം മെഡിക്കൽ ക്യാമ്പ് നടത്തി — Mathrubhu… | Boolokam