ന്യൂഡൽഹി/ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനേയി ജീവനോടെയുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ട്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ ഈ വിവരം പുറത്തുവിട്ടത്. പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ആശയവിനിമയം ഉൾപ്പെടെ അതീവ നിയന്ത്രണത്തിലാണെന്നും സൂചനയുണ്ട് To advertise here, മുജ്തബ ഖമനേയിയുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഇപ്പോൾ ഐആർജിസിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഖമനേയിയുടെ സന്ദേശങ്ങൾ പുറംലോകത്തെത്തിക്കുന്നത് ഐആർജിസി ഉദ്യോഗസ്ഥരാണെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ മുജ്തബ ജീവനോടെയില്ല എന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. മുജ്തബയുടെ ആരോഗ്യ നിലയെക്കുറിച്ച് യുഎസ് പലപ്പോഴായി പ്രസ്താവന നടത്തിയിട്ടുണ്ട്. ആദ്യം ഗുരുതരമായി പരിക്കേറ്റ് ശരീരത്തിന്റെ രൂപം തന്നെ മാറിപ്പോയെന്ന് വരെ യുഎസ് ആരോപിച്ചിരുന്നു. യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മകനും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. അലി ഖമനേയിക്ക് പിന്നാലെ മുജ്തബയെ പരമോന്നത നേതാവായി ഇറാൻ അവരോധിച്ചിരുന്നു. എന്നാൽ സ്ഥാനാരോഹണത്തിന് ശേഷം ഇദ്ദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവന്നിരുന്നില്ല. പകരം എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് പുറത്തുവന്നത്. ഇതോടെ മുജ്തബ ജീവനോടെയില്ല എന്നുള്ള അഭ്യൂഹങ്ങളുയർന്നിരുന്നു. Content Highlights: Intelligence reports confirm Mojtaba Khamenei is alive but severely injured., IRGC has taken full control over all communications regarding the Supreme Leader., US and Israeli involvement suspected in the attack that killed Ali Khamenei., Lack of visual evidence since his appointment fueled death rumors. Published: 15 Mar 2026, 12:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുജ്തബ ഖമനേയിയ്ക്ക് ഗുരുതര പരിക്ക്, ജീവനോടെയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്
M
MathrubhumiSource Link
about 2 months ago