മുജ്തബയുടെ സംരക്ഷണം നോപ്പോയ്ക്ക്; പരിശീലനം IRGC-യുടേതിനേക്കാൾ ക്രൂരം, മാരകം

മുജ്തബയുടെ സംരക്ഷണം നോപ്പോയ്ക്ക്; പരിശീലനം IRGC-യുടേതിനേക്കാൾ ക്രൂരം, മാരകം

M
MathrubhumiSource Link
ടെൽ അവീവ്: അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് ആരംഭിച്ച യുദ്ധം 14 ദിവസം പിന്നിട്ടിരിക്കുകയാണ്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഖമനേയിയെ കൂടാതെ അദ്ദേഹത്തിന്റെ മരുമകളും പേരക്കുട്ടിയും കൊല്ലപ്പെടുകയും രണ്ടാമത്തെ മകൻ മുജ്തബ ഖമനേയിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അവസ്ഥയിലും മുജ്തബയെ അലി ഖമനേയിക്ക് പിൻഗാമിയായി രാജ്യത്തെ പരമോന്നത നേതാവായി ഇറാൻ അവരോധിക്കുകയും ചെയ്തു. മുജ്തബ ഖമനേയി ഇപ്പോൾ അതീവ സുരക്ഷയിൽ വിദഗ്ധ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല അതീവ രഹസ്യ സ്വഭാവമുള്ള നോപ്പോ (NOPO) എന്ന എലൈറ്റ് സുരക്ഷാ വിഭാഗത്തിനാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേൽ അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. To advertise here, ഇറാൻ ഭരണകൂടത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട സൈനിക വിഭാഗമാണ് നോപ്പോ. 'നിറൂയെ വിജേ പാസ്ദാരൻ വിലായത്ത്' (Nirouyeh Vijeh Pasdaran Velayat) എന്നതിന്റെ ചുരുക്കപ്പേരാണ് നോപ്പോ. ഇതിന്റെ ഏകദേശ അർത്ഥം 'ഭരണകൂടത്തെ സംരക്ഷിക്കാൻ നിയുക്തമായ പ്രത്യേക സേന' എന്നാണ്. ഇറാന്റെ പരമോന്നത നേതാവിനെ സംരക്ഷിക്കുക എന്നതാണ് ഇവരുടെ പരമപ്രധാനമായ കർത്തവ്യം. 1991-ൽ ആദ്യ പരമോന്നത നേതാവായ അയത്തുള്ള റൂഹുള്ള ഖൊമേനിയെ സംരക്ഷിക്കാൻ നിയുക്തമായ 28-ാം റൂഹുള്ള ഡിവിഷനിൽ നിന്നാണ് നോപ്പോ രൂപീകരിച്ചത്. ഐആർജിസിയേക്കാൾ ക്രൂരവും മാരകവുമായ രീതിയിൽ പരിശീലനം ലഭിച്ചവരാണ് ഈ സേനയിലെ അംഗങ്ങൾ. ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിലും ബന്ദികളെ മോചിപ്പിക്കുന്നതിലും ഇവർ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇറാനിലെ പ്രധാന സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ്സ് കോർ (ഐആർജിസി), മറ്റ് സൈനിക വിഭാഗങ്ങൾ എന്നിവയിൽനിന്ന് തികച്ചും സ്വതന്ത്രമായാണ് നോപ്പോ പ്രവർത്തിക്കുന്നത്. ഭരണകൂടത്തോടുള്ള അങ്ങേയറ്റത്തെ വിശ്വസ്തതയാണ് ഇവരുടെ പ്രത്യേകത. 1999-ലെ വിദ്യാർത്ഥി പ്രക്ഷോഭവും 2022-ലെ മഹ്‌സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും അടിച്ചമർത്തുന്നതിൽ ഇവർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 2021-ൽ അമേരിക്ക ഈ സേനയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. അതീവ രഹസ്യ സ്വഭാവത്തോടെയാണ് ഈ സേന പ്രവർത്തിക്കുന്നത്. ഐആർജിസിയിൽ ഏകദേശം 1.2 ലക്ഷം സൈനികരുണ്ട്. നോപ്പോ ഐആർജിസിയോളം വലുതല്ലെങ്കിലും അതീവ വൈദഗ്ധ്യമുള്ള പ്രത്യേക വിഭാഗമാണ്. ഇറാഖ്, ലെബനൻ, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ സായുധ സംഘങ്ങളുടെ (proxy militias) ശൃംഖല കെട്ടിപ്പടുക്കുന്നതിലാണ് ഐആർജിസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ, നോപ്പോ പ്രധാനമായും ആഭ്യന്തര ഭീഷണികൾ നേരിടുന്നതിലാണ് ശ്രദ്ധിക്കുന്നത്. പരിക്കേറ്റ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ സുരക്ഷാ ചുമതലയാണ് ഇപ്പോൾ നോപ്പോയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സാധാരണ സൈന്യത്തിനോ (Artesh) ഐആർജിസിക്കോ അല്ല ഈ ചുമതല നൽകിയിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം. ഭരണകൂടത്തിന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടാകുന്ന സന്ദർഭങ്ങളിൽ നോപ്പോ പുലർത്തുന്ന അങ്ങേയറ്റത്തെ വിശ്വസ്തത അവരെ ഐആർജിസിയിൽനിന്ന് വ്യത്യസ്തമാക്കുന്നു. Content Highlights: NOPO is the elite, secretive security unit tasked with protecting Iran's Supreme Leader., Following the death of Ali Khamenei, Mojtaba Khamenei has been placed under NOPO's specialized protection., Unlike the IRGC, which focuses on regional proxies, NOPO is strictly dedicated to internal regime preservation., The unit is known for its extreme loyalty and brutal suppression of domestic dissent. Published: 14 Mar 2026, 05:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുജ്തബയുടെ സംരക്ഷണം നോപ്പോയ്ക്ക്; പരിശീലനം IRGC-യുടേതിനേക്ക… | Boolokam