ടെഹ്റാൻ: ഇറാൻ്റെ പുതിയ പരമോന്നതനേതാവ് മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് To advertise here, ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ് മുജ്‌തബ ഖമനേയിയുടെ നില മോശമായിരിക്കാം എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വെള്ളിയാഴ്ച പറഞ്ഞതിനെ തുടർന്നായിരുന്നു അരാഗ്ചിയുടെ പ്രതികരണം. യുദ്ധം തുടരുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് രേഖാമൂലമുള്ള പ്രസ്താവന ഇറാൻ പുറത്തിറക്കിയിരുന്നു. പുതിയ പരമോന്നത നേതാവിന്റെ അവസ്ഥ മോശമായിരിക്കാമെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ ശബ്ദമോ വീഡിയോയോ ഉണ്ടായിരുന്നില്ലെന്നുമാണ് പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞത്. ‘’ഇറാന് ധാരാളം ക്യാമറകളും വോയിസ് റെക്കോർഡറുകളും ഉണ്ട്. എന്തിനാണ് രേഖാമൂലമുള്ള പ്രസ്താവന? എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. അദ്ദേഹം ഭയന്നിരിക്കുന്നു. ഇപ്പോൾ പരിക്കേറ്റ് ഓടി നടക്കുന്നു. കൂടാതെ നിയമസാധുത്വമില്ല. ആരാണ് ചുമതലയിൽ? ഇറാനുപോലും അറിയില്ലായിരിക്കാം’’, ഹെഗ്സെത്ത് പറഞ്ഞു. അതേസമയം മുജ്തബ ജീവിച്ചിരിപ്പുണ്ടോയെന്ന് ഉറപ്പില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. ഫെബ്രുവരി 28 ന് ടെഹ്‌റാനിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ മുജ്‌തബയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട് വന്നിരുന്നു. മുജ്തബയുടെ അവസ്ഥയെക്കുറിച്ച് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപിനോട് ചോദിച്ചപ്പോഴായിരുന്നു ഇത്തരത്തിലുള്ള മറുപടി. ഈ ആക്രമണത്തിൽ മുജ്തബയുടെ പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. "അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല. ഇതുവരെ ആർക്കും അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്നാണ് ഞാൻ കേൾക്കുന്നത്, അഥവാ ജീവിച്ചിരിപ്പുണ്ടെങ്കിൽ, രാജ്യത്തിന് വേണ്ടി വളരെ ബുദ്ധിപരമായ എന്തെങ്കിലും ചെയ്യണം, കീഴടങ്ങുക എന്നതാണ് ആ ബുദ്ധിപരമായ നീക്കം," ട്രംപ് വാർത്താ ഏജൻസിയോട് പറഞ്ഞു. മുജ്‌തബയുടെ പൊതുവേയുള്ള അഭാവം ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. പുതിയ നേതാവിൻ്റെ വളരെ കുറച്ച് ചിത്രങ്ങളേ ലഭ്യമായിട്ടുള്ളൂ. സർക്കാർ വാർത്താഏജൻസികളും സർക്കാർ പിന്തുണയുള്ള സോഷ്യൽ മീഡിയ ചാനലുകളും പിന്തുണ വർദ്ധിപ്പിക്കാൻ എഐ നിർമിത വീഡിയോകൾ പ്രചരിപ്പിക്കാൻ നിർബന്ധിതരായി എന്നാണ് പൊതുവെയുള്ള പ്രചാരണം. അമേരിക്ക ഇറാനിൽ ആക്രമണം ശക്തമാക്കിയപ്പോൾ, ഇറാൻ ഇസ്രയേലിനും ഗൾഫ് രാജ്യങ്ങൾക്കും നേരെ ഡ്രോൺ, മിസൈൽ ആക്രമണം നടത്തി. ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. വെള്ളിയാഴ്ച തെക്കൻ ലെബനനിലെ ഒരു പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 12 മെഡിക്കൽ ഉദ്യോഗസ്ഥരെങ്കിലും കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. Content Highlights: Iranian FM denies health rumors surrounding Mojtaba Khamenei., US officials and Donald Trump express skepticism regarding his status., Reports suggest concerns over lack of recent video or audio proof., Regional tensions escalate with ongoing conflict in Lebanon and drone strikes. Published: 15 Mar 2026, 10:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല, ട്രംപിനെ തള്ളി ഇറാൻ
M
MathrubhumiSource Link
about 2 months ago