മുടക്കുഴ- മുണ്ടൻതുരുത്ത് റോഡ് വികസിപ്പിക്കണം

മുടക്കുഴ- മുണ്ടൻതുരുത്ത് റോഡ് വികസിപ്പിക്കണം

M
MathrubhumiSource Link
കുറുപ്പംപടി : മുടക്കുഴ പഞ്ചായത്തിലെ ആറാം വാർഡിൽ മുപ്പത്തി പാടശേഖരത്തിലൂടെ ഒഴുകുന്ന മുടക്കുഴ തോടിന്റെ വെട്ട്യേലി ഭാഗത്തുള്ള പാലം വീതി കൂട്ടി നിർമിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ 30 വർഷമായുള്ള ജനങ്ങളുടെ ആവശ്യം അധികൃതർ ഗൗനിച്ചിട്ടില്ല. To advertise here, പാലം വീതി കുട്ടി പണിത് തോടിന്റെ അരികിലൂടെ റോഡ് നിർമിച്ച് മുണ്ടൻതുരുത്തും മുടക്കുഴ പഞ്ചായത്ത് ഭാഗവും തമ്മിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ ജനങ്ങൾക്ക് വളരെ പ്രയോജനം ചെയ്യും. മാറി വരുന്ന പഞ്ചായത്ത് ഭരണസമിതിയിലും ഗ്രാമസഭയിലും എം.എൽ.എ., എം.പി. എന്നിവരുടെ മുൻപിലും പദ്ധതിയുടെ പ്രാധാന്യവും ആവശ്യവും അറിയിച്ച് നിവേദനങ്ങൾ നൽകിയതാണ്. രണ്ട് വർഷം മുൻപ് പാലംനിർമിക്കുന്നതിന് എം.എൽ.എ. ഫണ്ടിൽ നിന്നും തുക അനുവദിച്ചതായി അറിയിച്ച് നിർമാണ ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. പാലത്തിന് അനുബന്ധ റോഡ് നിർമിക്കാൻ സ്ഥലം വിട്ടുതരുവാൻ ഉടമസ്ഥർ തയ്യാറാണ്. പാലവും റോഡും ഉണ്ടായാൽ വേങ്ങൂർ ഭാഗത്തുള്ളവർക്കും മുണ്ടൻതുരുത്ത് ഭാഗത്തുള്ളവർക്കും മുടക്കുഴ പഞ്ചായത്ത് ഭാഗത്തേക്ക് എളുപ്പത്തിൽ എത്താം. സർവീസ് സഹകരണ ബാങ്ക്, അക്ഷയ കേന്ദ്രം, യു.പി. സ്‌കൂൾ, മിൽമ, കൃഷിഭവൻ, ആയുർവേദ ആശുപത്രി, റേഷൻ കട തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കുമുളള എളുപ്പവഴിയാകും ഇത്. പാടശേഖരത്തിലെ കർഷകർക്ക് കൃഷി ചെയ്യുന്നതിന് ട്രാക്ടർ, ടില്ലർ, കൊയ്ത് യന്ത്രം തുടങ്ങിയവ പാടത്തേക്ക് ഇറക്കുന്നതിനും കറ്റകൾ കൊണ്ടുപോകുന്നതിനും ഉപകരിക്കും. പാലവും അനുബന്ധ റോഡും നിർമിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തര നടപടി വേണമെന്ന് മുപ്പത്തിപാടശേഖര സമിതി സെക്രട്ടറി ടി.കെ. സണ്ണി ആവശ്യപ്പെട്ടു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!