പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി To advertise here, എരുമേലി : മുട്ടപ്പള്ളിയുടെ സമീപപ്രദേശങ്ങളിൽ അഞ്ച് പേർക്ക് മഞ്ഞപ്പിത്ത രോഗബാധ. രോഗവ്യാപനം തടയാൻ എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രം പൊതുജനാരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗം റിപ്പോർട്ട് ചെയ്തതിന്റെ അര കിലോമീറ്റർ ചുറ്റളവിലുള്ള കിണറുകൾ ക്ലോറിനേഷൻ നടത്തി. പ്രദേശത്തെ വീടുകളിൽ ആരോഗ്യ വകുപ്പ് പ്രവർത്തകരെത്തി രോഗ പ്രതിരോധ മാർഗങ്ങളും ബോധവത്കരണവും നടത്തി. പ്രദേശത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും. തിളപ്പിച്ചതോ/ശുദ്ധം എന്നുറപ്പുള്ളതുമായ വെള്ളം മാത്രം കുടിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ അനിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു. Published: 22 Apr 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
