പന്തളം : വാളകത്തിനാൽ പുഞ്ചയിലെ നെൽകൃഷിക്ക് പമ്പുചെയ്യുന്നത് മുട്ടാർ നീർച്ചാലിലെ മലിനജലം. മാലിന്യം വാരി മാറ്റിയെങ്കിലും ഇപ്പോഴും നീർച്ചാലിൽ മലിനജലവും പാഴ്‌വസ്തുക്കളും കെട്ടിക്കിടക്കുകയാണ്. ഈ വെള്ളം മാത്രമാണ് നെൽക്കൃഷിക്ക് പമ്പുചെയ്യാനുള്ളത്. മുട്ടാർ പാലത്തിന് സമീപമുള്ള പമ്പ്ഹൗസിൽ നിന്നാണ് മണക്കുപ്പ ഭാഗത്തുള്ള വാളകത്തിനാൽ പുഞ്ചയിലെ നെൽകൃഷിക്ക് വെള്ളം പമ്പുചെയ്യുന്നത്. വെള്ളത്തിനൊപ്പം മാലിന്യംകയറി പമ്പിങ് മുടങ്ങാതിരിക്കാനായി വലയുപയോഗിച്ച് അരിച്ചാണ് വെള്ളം പമ്പ്ഹൗസിന് സമീപത്തേക്ക് എത്തിക്കുന്നത്. പമ്പിങ് തുടങ്ങിയാൽ ഈ ഭാഗത്ത് നിൽക്കാൻ കഴിയാത്തത്ര ദുർഗന്ധമാണുള്ളത്. പാടത്ത് മലിനജലം എത്തുന്നതുകാരണം കണ്ണട്ട പോലുള്ള കീടങ്ങൾ കൃഷിയിടത്തിൽ നിറയുന്നുമുണ്ട്. To advertise here, നീർച്ചാലിന്റെ തുടക്കംമുതലുള്ള ഭാഗം മാലിന്യം നീക്കി വൃത്തിയാക്കിയെങ്കിലും ദിവസങ്ങൾക്കുള്ളിൽത്തന്നെ പായലും പോളയും നിറഞ്ഞ് ചാലിലെ ഒഴുക്ക് തടസ്സപ്പെട്ടു. ഇപ്പോഴും മുമ്പുള്ളതുപോലെ പാഴ്‌വസ്തുക്കൾ ചാലിലേക്ക് ഉപേക്ഷിക്കുന്നുമുണ്ട്. മത്സ്യത്തിന്റെയും മാംസത്തിന്റെയും അവശിഷ്ടംകിടന്ന് അഴുകിയ വെള്ളമാണ് നീർച്ചാലിലൂടെ ഊറി പമ്പുഹൗസിന് സമീപത്ത് എത്തുന്നത്. വെള്ളപ്പൊക്ക സമയത്തുമാത്രമാണ് ചാലിലെ മാലിന്യം ഒഴുകി താഴേക്കുപോകുന്നത്. Published: 26 Mar 2026, 02:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുട്ടാർ നീർച്ചാലിൽനിന്ന് പമ്പുചെയ്യുന്നത് മലിനജലം
M
MathrubhumiSource Link
about 2 months ago