BoolokamBoolokam
മുട്ടുമൺ പോസ്റ്റോഫീസ് പൂട്ടുന്നു

മുട്ടുമൺ പോസ്റ്റോഫീസ് പൂട്ടുന്നു

M
MathrubhumiSource Link
മുട്ടുമൺ : തപാൽവകുപ്പിന്റെ കീഴിലുള്ള മുട്ടുമൺ പോസ്റ്റോഫീസ് പൂട്ടാനുള്ള ഉത്തരവിറങ്ങി. 11-ന് ഉച്ചകഴിഞ്ഞ് പോസ്റ്റോഫീസ് പൂട്ടണമെന്നുള്ള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഉത്തരവ് കഴിഞ്ഞദിവസം പോസ്റ്റോഫീസിൽ ലഭിച്ചു. To advertise here, ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ നിർദേശപ്രകാരം തപാൽവകുപ്പിന്റെ തിരുവല്ല ഡിവിഷൻ സൂപ്രണ്ട് മുട്ടുമൺ ബ്രാഞ്ച് അടുത്ത തിങ്കളാഴ്ചയ്ക്കുശേഷം പ്രവർത്തനം നിർത്തിവെയ്ക്കാനുള്ള നിർദേശമാണ് നൽകിയിട്ടുള്ളത്. മുട്ടുമണ്ണിൽ നിലവിലുള്ള എസ്.ബി., ആർ.ഡി. തുടങ്ങിയവയുടെയെല്ലാം റെക്കോഡുകൾ കുമ്പനാട് പോസ്റ്റോഫീസിലെത്തിക്കണമെന്നാണ് നിർദേശത്തിലുള്ളത്. മുട്ടുമൺ പോസ്റ്റോഫീസ് പൂട്ടുന്നതായും അതുകൊണ്ട് പോസ്റ്റോഫീസിനെ ആശ്രയിച്ചിരുന്നവർ സേവനങ്ങൾക്കായി കുമ്പനാട് പോസ്റ്റോഫീസിൽ എത്തണമെന്നുമുള്ള നോട്ടീസും ഉടൻ പതിക്കും. നിലവിൽ മുട്ടുമൺ പോസ്റ്റോഫീസിൽ പോസ്റ്റുമാൻ ഇല്ല. വാടകക്കെട്ടിടത്തിലാണ് പോസ്റ്റോഫീസ് പ്രവർത്തിച്ചു വരുന്നത്. മുട്ടുമണ്ണിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരമുണ്ട് കുമ്പനാട് പോസ്റ്റോഫീസിലേക്ക്. എസ്.ബി., ആർ.ഡി. അക്കൗണ്ടുകളുള്ള മുതിർന്ന പൗരന്മാരടക്കം ഇനി കുമ്പനാട് പോസ്റ്റോഫീസിനെ ആശ്രയിക്കേണ്ടിവരും. സമ്പാദ്യശീലം വളർത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്കായി നിരവധി എസ്.ബി. അക്കൗണ്ടുകളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഇതെല്ലാം ഇനി കുമ്പനാട്ടേക്ക് മാറ്റേണ്ടിവരും. പോസ്റ്റോഫീസിന്റെ പ്രവർത്തനം നിർത്തുന്നതോടുകൂടി മുട്ടുമൺ നിവാസികളുടെ വിലാസത്തിൽ മുട്ടുമൺ പി.ഒ.യ്ക്കുപകരം കുമ്പനാട് പി.ഒ. എന്നായിരിക്കും ചേർക്കുക. കുമ്പനാട് പോസ്റ്റോഫീസിന് കീഴിൽ കടപ്രയിലും മുട്ടുമണ്ണിലുമാണ് സബ് പോസ്റ്റോഫീസുകളുള്ളത്. ഇതിൽ മുട്ടുമണ്ണിലുള്ളതാണ് ഉടനെ പൂട്ടുന്നത്. Published: 04 May 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുട്ടുമൺ പോസ്റ്റോഫീസ് പൂട്ടുന്നു — Mathrubhumi | Boolokam | Boolokam