മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീടിന് വിള്ളൽ; ആശങ്ക വേണ്ടെന്ന് യു.എൽ.സി.സി.എസ്.

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീടിന് വിള്ളൽ; ആശങ്ക വേണ്ടെന്ന് യു.എൽ.സി.സി.എസ്.

കല്പറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ടൗൺഷിപ്പ‌ിലെ വീടിന് വിള്ളൽ. പുഞ്ചിരിമട്ടം സ്വദേശി കെ.ടി. നൗഫലിന് സോൺ ഒന്നിലെ ക്ലസ്റ്റർ ‘എ’യിൽ ലഭിച്ച എട്ടാം നമ്പർ വീടിന്റെ ടെറസിലാണ് വിള്ളലുണ്ടായത്. To advertise here, വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നൗഫൽ, വീടുകളുടെ നിർമാണച്ചുമതല വഹിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരെ വിവരമറിയിച്ചു. ടെറസിലുണ്ടായ വിള്ളലിന്റെ ഭാഗം വീടിന്റെ ഡൈനിങ് ഹാളിന്റെ സീലിങ്ങിലും കാണാം. വിള്ളലുണ്ടായതുകാരണം മഴക്കാലത്ത് വീട് ചോരുമോയെന്ന ആശങ്കയുണ്ടെന്നും നൗഫൽ പറഞ്ഞു. ഉരുൾപൊട്ടലിൽ സഹോദരങ്ങൾ ഉൾപ്പെടെ 16 കുടുംബാംഗങ്ങളെ നൗഫലിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഗൾഫിൽ ജോലിചെയ്തിരുന്ന നൗഫൽ പുഞ്ചിരിമട്ടത്ത് നിർമിച്ച വീടും ഉരുൾപൊട്ടലിൽ നഷ്ടമായി. സ്വന്തമായി പണിത വീട്ടിൽ അധികം താമസിക്കാൻപോലും സാധിച്ചിട്ടില്ലെന്നും ഇപ്പോൾ ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലുണ്ടായതിൽ വിഷമമുണ്ടെന്നും നൗഫൽ പറഞ്ഞു. വീടിനകത്തെ ഒരു കിടപ്പുമുറിയുടെ ഒരു വാതിലിനും കേടുപാടുകളുണ്ടെന്ന് നൗഫൽ പറഞ്ഞു. താത്കാലിക പുനരധിവാസത്തിൽ മേപ്പാടി റിപ്പൺ 52-ലാണ് നൗഫലും കുടുംബവും താമസിക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. ശക്തമായചൂടിൽ പുതിയ കോൺക്രീറ്റ് ചുരുങ്ങിയതിനെത്തുടർന്നാണ് വിള്ളൽ രൂപപ്പെട്ടതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അരുൺ ബാബു പറഞ്ഞു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെത്തന്നെ അപ്പോക്സി പ്രഷർ ഗ്രൗട്ടിങ് നടത്തി. ഇനി മുഴുവനായും വാട്ടർ പ്രൂഫ് ചെയ്തശേഷം അഞ്ചുസെന്റീമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണത്തിൽ എന്തെങ്കിലും തരത്തിലുള്ള അപാകം ഉണ്ടോയെന്നറിയാൻ വെള്ളം കെട്ടിനിർത്തിയുൾപ്പെടെയുള്ള പലവിധ പരിശോധനകൾ യു.എൽ.സി.സി.എസിന്റെയും കിഫ്കോണിന്റെയും നേതൃത്വത്തിൽ നടത്തുന്നുണ്ട്‌. എല്ലാ പരിശോധനയ്ക്കും ശേഷമാണ് വീടുകൾ കൈമാറുക. മഴക്കാലത്തിനുമുൻപേതന്നെ വീടുകൾ കൈമാറും. വാതിലിനുള്ള കേടുപാടുകൾ നിർമാണപ്രവൃത്തിക്കിടെ ഉണ്ടായതാണെന്നും അതെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: Structural cracks reported in Mundakkai-Chooralmala rehabilitation township in 2026., ULCCS attributes cracks to concrete shrinkage due to high heat., Remedial measures like epoxy pressure grouting and waterproofing are underway., Officials assure all homes will be inspected by KIFCON before final handover., Commitment to complete all repairs before the upcoming monsoon season. Published: 18 Apr 2026, 09:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീടിന് വിള്ളൽ; ആശങ്ക വേണ്ടെന്ന… | Boolokam