മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്; ഗുണനിലവാര പരിശോധനയുമായി യുഎൽസിസിഎസും കിഫ്കോണും; ആദ്യഘട്ടം 102 വീടുകളിൽ

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്; ഗുണനിലവാര പരിശോധനയുമായി യുഎൽസിസിഎസും കിഫ്കോണും; ആദ്യഘട്ടം 102 വീടുകളിൽ

കല്പറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഒരുങ്ങുന്ന കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (യു.എൽ.സി.സി.എസ്.) കിഫ്കോണും സംയുക്തപരിശോധന തുടങ്ങി. ആദ്യഘട്ടത്തിൽ ഒരുക്കുന്ന 178 വീടുകളിൽ 102 വീടുകളിലാണ് തിങ്കളാഴ്ച പരിശോധന തുടങ്ങിയത്. പൂർണമായും നിർമാണപ്രവൃത്തികൾ പൂർത്തിയായ വീടുകളാണിവ. To advertise here, മൂന്നാമത്തെ സോണിലെ ക്ലസ്റ്റർ ‘എ’യിലെ 199-ാം നമ്പർ വീട്ടിൽനിന്നാണ് പരിശോധന തുടങ്ങിയത്. നിർമാണത്തിലോ അനുബന്ധപ്രവൃത്തികളിലോ എന്തെങ്കിലുംതരത്തിലുള്ള അപാകമുണ്ടോ എന്നറിയാനും ഉണ്ടെങ്കിൽ അതുപരിഹരിക്കാനുമുള്ള സമഗ്രപരിശോധനയാണിത്. വീട്ടിൽ ടൈൽ പതിച്ചത്, വൈദ്യുതി കണക്‌ഷൻ, വെള്ളത്തിന്റെ കണക്‌ഷൻ, ശൗചാലയം തുടങ്ങി വീടുമുഴുവൻ പരിശോധിക്കുന്നുണ്ട്. പോരായ്മ കണ്ടെത്തിയാൽ അത് രേഖപ്പെടുത്തി പരിഹരിക്കും. മൂന്നുദിവസങ്ങൾകൊണ്ട് പരിശോധന പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. യു.എൽ.സി.സി.എസ്., കിഫ്കോൺ അധികൃതർ ചേർന്നുള്ളത് രണ്ടാംഘട്ടപരിശോധനയാണ്. മൂന്നുഘട്ടങ്ങളിലായി പരിശോധന പൂർത്തിയാക്കിയശേഷമാണ് വീടുകൾ ഗുണഭോക്താവിന് കൈമാറുക. മൂന്നാംഘട്ടത്തിൽ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പരിശോധിച്ച് പോരായ്മകൾ ഇല്ലെന്നുറപ്പിച്ചശേഷമാണ് വീടുകൾ കൈമാറുക. യു.എൽ.സി.സി.എസ്. അധികൃതരുടെ നേതൃത്വത്തിൽ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തിയുള്ള ആദ്യഘട്ട പരിശോധന ഇതിനോടകം പൂർത്തിയായിരുന്നു. ഈ പരിശോധനയിൽ രണ്ടുവീടുകളുടെ ടെറസിൽനിന്ന് വെള്ളം കിനിഞ്ഞിറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതു പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചു. Content Highlights: Joint inspection by ULCCS and KIFCON for 178 houses in Kalpetta Published: 21 Apr 2026, 07:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!