തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തമുണ്ടായിടത്തുനിന്ന് രണ്ടുകിലോമീറ്റർമാത്രം അകലെയാണ് കുട്ടംകുളം സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി. പഴയപള്ളിയിൽനിന്ന് മാറി സമീപത്തുതന്നെ പണിത പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. സ്ഫോടനമുണ്ടായതോടെ പുതിയപള്ളിയിലെ ആദ്യപെരുന്നാൾ പാതിവഴിയിൽ ഉപേക്ഷിച്ചു. To advertise here, ‘‘എല്ലാവരും അറിയുന്നവരാണ്. സ്നേഹിതർ, പള്ളിയിലൊക്കെ വന്നുപോകുന്നവരാണ്’’ -വികാരി ഫാ. സോബിൻ പായിക്കാട്ട് പറഞ്ഞു. തിങ്കൾമുതൽ ബുധൻവരെയായിരുന്നു പെരുന്നാൾ. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം അപകടമുണ്ടായതോടെ ആഘോഷം ഉപേക്ഷിച്ചു. ചൊവ്വാഴ്ച വൈകീട്ട് നടക്കേണ്ട പ്രദക്ഷിണം, വെടിക്കെട്ട്, ബുധനാഴ്ച നടക്കേണ്ട ഗാനമേള, കലാപരിപാടികളൊക്കെയാണ് മാറ്റിവെച്ചത്. പള്ളിയോടുചേർന്ന പുതിയ കെട്ടിടത്തിന്റെ ജനൽ തകർന്നു. പഴയപള്ളിയുടെ ജനാലകൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. അപകടസമയത്ത് പള്ളിയിൽ അധികം ആളുണ്ടായിരുന്നില്ല. Content Highlights: Kuttamkulam St. John the Evangelist Church cancels its first feast due to the nearby Thrissur tragedy., Celebrations including processions, fireworks, and cultural programs were halted out of respect for the victims., The church building sustained minor damages, including broken windows, from the explosion impact., Vicar Fr. Sobin Paikkatt emphasized solidarity with the affected community. Published: 23 Apr 2026, 08:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുണ്ടത്തിക്കോട് ദുരന്തം: ആദ്യപള്ളിപ്പെരുന്നാൾ ഉപേക്ഷിച്ച് സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി
M
MathrubhumiSource Link
17 days ago