മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു

M
MathrubhumiSource Link
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിൽ അംഗമായിരുന്ന മൊഹ്‌സിന, കോൺഗ്രസ് പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളും വഹിച്ചിരുന്നു.  To advertise here, 1930 ജനുവരി ഒന്നിന് ഉത്തർ പ്രദേശിലെ ബാരബാങ്കിയിലായിരുന്നു ജനനം. 1977-ൽ യുപിയിലെ മീററ്റിൽനിന്ന് ലോക്‌സഭാംഗമായി. തുടർന്ന് ഏഴ്, എട്ട് ലോക്‌സഭകളിലും അംഗമായിരുന്നു. 2004-16 കാലത്ത് ഛത്തീസ്ഗഢിൽനിന്നുള്ള രാജ്യസഭാ എംപിയായിരുന്നു. ഉത്തർ പ്രദേശ് സർക്കാരിലും അംഗമായിരുന്ന ഇവർ, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്, സാമൂഹികക്ഷേമവകുപ്പ്, ചെറുകിട വ്യവസായവകുപ്പ് തുടങ്ങിയവയും വിവിധകാലങ്ങളിൽ കൈകാര്യം ചെയ്തിട്ടുണ്ട്. 1982-ലാണ് മൊഹ്‌സിന ആദ്യമായി കേന്ദ്രമന്ത്രിപദത്തിലെത്തുന്നത്. തൊഴിൽവകുപ്പായിരുന്നു(1982-83)ലഭിച്ചത്. തുടർന്ന് ആരോഗ്യം-കുടുംബക്ഷേമം(1983-84), ഗ്രാമവികസനം(1984), ഗതാഗതം(1986), നഗരവികസനം(1986-89) തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ പാർലമെന്ററി സമിതികളിലും അംഗമായിരുന്നു. പാർട്ടിയിലും നിരവധി ചുമതലകൾ മൊഹ്‌സിന വഹിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന ഇവർ, എഐസിസി ജനറൽ സെക്രട്ടറിയായും കോൺഗ്രസ് പ്രവർത്തകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.കേരളത്തിന്റെ ചുമതലയടക്കം വഹിച്ചിരുന്നു. ഖലീൽ ആർ. കിദ്വായി ആണ് മൊഹ്‌സിനയുടെ ഭർത്താവ്. മൂന്ന് പെൺമക്കളുണ്ട്. നോയ്ഡയിലെ സെക്ടർ-40 ലെ വസതിയിൽനിന്ന് വൈകിട്ട് മൂന്നുമണിയോടെ അന്ത്യയാത്ര ആരംഭിക്കും. വൈകുന്നേരം അഞ്ചുമണിയോടെയാണ് സംസ്കാരം.  Content Highlights: Veteran Congress leader passed away at the age of 94 in 2026., Served as a Union Minister across multiple portfolios including Health and Urban Development., Former Rajya Sabha MP from Chhattisgarh (2004-2016)., Close associate of Sonia Gandhi and former AICC General Secretary., Survived by her husband Khalil R. Kidwai and three daughters. Published: 08 Apr 2026, 09:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ മൊഹ്‌സിന ക… | Boolokam