മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

M
MathrubhumiSource Link
ശാസ്താംകോട്ട :മുതുപിലാക്കാട് പാർഥസാരഥിക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി. ക്ഷേത്രവും പരിസരവും നിറഞ്ഞുനിന്ന നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ശ്രീകൃഷ്ണസ്തുതികളും വായ്ക്കുരവയും ആർപ്പുവിളികളുംകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ രാത്രി ഏഴരയോടെ തന്ത്രിമുഖ്യൻ ജാതവേദര് കേശവര് ഭട്ടതിരിപ്പാട്, തന്ത്രി രമേശ്കുമാർ ഭട്ടതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. To advertise here, ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ.ആർ.ജി. പിള്ള, സെക്രട്ടറി പി. ശശികുമാർ, ട്രഷറർ വിശ്വനാഥപിള്ള, വൈസ് പ്രസിഡന്റ് അജയൻ, ജോയിന്റ്‌ സെക്രട്ടറി എ. അമൽ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. 18-ന് രാവിലെ കൊടിക്കീഴിൽ നിറപറസമർപ്പണം, ശ്രീഭൂതബലിയും വിളക്കും, വൈകീട്ട് ആറിന് ആധ്യാത്മികപ്രഭാഷണം, രാത്രി 7.30-ന് മ്യൂസിക്കൽ ഇവന്റ്. 19-ന് രാത്രി 7.30-ന് ഗാനമേള. 20-ന് രാത്രി ഏഴിന് കലാസന്ധ്യ, ഒൻപതിന് കാക്കാരിശ്ശി നാടകം. 21-ന് രാവിലെ ഒൻപതിന് ഉത്സവബലി, വൈകീട്ട് ആറിന് ആധ്യാത്മികപ്രഭാഷണം, രാത്രി 7.30-ന് ഗാനമേള. 22-ന് രാത്രി ഏഴിന് സംഗീതസദസ്സ്, 8.30-ന് നൃത്തസന്ധ്യ. 23-ന് വൈകീട്ട് അഞ്ചിന് ആനയെഴുന്നള്ളത്ത്, 6.30-ന് പഞ്ചാരിമേളം, രാത്രി ഏഴിന് ആധ്യാത്മികപ്രഭാഷണം, ഒൻപതിന് പള്ളിവേട്ട എഴുന്നള്ളത്തും വിളക്കും. 24-ന് രാവിലെ കൊടിക്കീഴിൽ നിറപറസമർപ്പണം, 8.30-ന് വിളക്കും തൃക്കൊടിയിറക്കും. വൈകീട്ട് മൂന്നിന് ആറാട്ടെഴുന്നള്ളത്തും കെട്ടുകാഴ്ചയും. രാത്രി 9.30-ന് സംഗീതനിശ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി — Mat… | Boolokam