BoolokamBoolokam
മുതുപിലാക്കാട് സെയ്ന്റ് ജോർജ് പള്ളിയിൽ ഓർമ്മപ്പെരുന്നാൾ

മുതുപിലാക്കാട് സെയ്ന്റ് ജോർജ് പള്ളിയിൽ ഓർമ്മപ്പെരുന്നാൾ

M
MathrubhumiSource Link
ശാസ്താംകോട്ട :മുതുപിലാക്കാട് സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനും ശതാബ്ദി ആഘോഷത്തിനും തുടക്കമായി. ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ജോയിക്കുട്ടി വർഗീസ് കൊടിയേറ്റി. സഹവികാരി ഫാ. ഡോ. തോംസൺ ഗ്രേസ് മുളമൂട്ടിൽ, ട്രസ്റ്റി എലിസബത്ത് കോശി തരകൻ, സെക്രട്ടറി ജിഷാ നിജോ വൈദ്യൻ എന്നിവർ നേതൃത്വം നൽകി. To advertise here, തുടർന്ന് നടന്ന ആധ്യാത്മീയ സംഘടനകളുടെ വാർഷികം മുതുപിലാക്കാട് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളിവികാരി ഫാ. തോമസ്‌ മാത്യു തട്ടാരുതുണ്ടിൽ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ഡോ. തോംസൺ ഗ്രേസ് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ജോയിക്കുട്ടി വർഗീസ്, മർത്തമറിയം വനിതാസമാജം ഭദ്രാസന സെക്രട്ടറി സജിലാൽ, സുനിൽ തങ്കച്ചൻ, എലിസബത്ത് കോശി തരകൻ, സെക്രട്ടറി ജിഷാ നിജോ വൈദ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. സന്ധ്യാനമസ്കാരം, വചനശുശ്രൂഷ. എട്ടിന് വൈകീട്ട് റാസ. പള്ളിയിൽനിന്ന്‌ ആരംഭിച്ച് കോട്ടവാതുക്കൽ, പുന്നമൂട് കുരിശടി, പ്ലാവറമുക്ക്, മഞ്ഞിപ്പുഴമുക്കുവഴി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് ആശീർവാദം, സ്നേഹവിരുന്ന്, ഉപകരണസംഗീതം. ഒൻപതിന് രാവിലെ നമസ്കാരം, എട്ടിന് കുർബാന. തുടർന്ന് ശതാബ്ദി ജൂബിലി സമ്മേളനം ഡോ. ജോസഫ് മാർ ദീവന്നാസിയോസ് ഉദ്ഘാടനം ചെയ്യും. മുൻ വികാരിമാരെയും 70 വയസ്സിനു മുകളിലുള്ള ഇടവകാംഗങ്ങളെയും ആദരിക്കും. തുടർന്ന് കൊടിയിറക്ക്, നേർച്ചവിളമ്പ് എന്നിവ നടക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുതുപിലാക്കാട് സെയ്ന്റ് ജോർജ് പള്ളിയിൽ ഓർമ്മപ്പെരുന്നാൾ — M… | Boolokam