മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ

മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ

M
MathrubhumiSource Link
ചെങ്ങന്നൂർ : പ്രചാരണം അവസാനിക്കാൻ നാലുദിനം മാത്രമുള്ളപ്പോൾ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. To advertise here, എൽ.ഡി.എഫ്. സ്ഥാനാർഥി സജി ചെറിയാൻ ശനിയാഴ്ച ചെന്നിത്തല, മാന്നാർ, ബുധനൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. യു.ഡി.എഫ്. സ്ഥാാർഥി എബി കുര്യാക്കോസ് മുളക്കുഴ പഞ്ചായത്തിലായിരുന്നു വോട്ടഭ്യർഥിച്ചത്. എൻ.ഡി.എ. സ്ഥാനാർഥി എം.വി. ഗോപകുമാർ തിരുവല്ലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തിൽ പങ്കെടുത്തു. മൂന്നു മുന്നണികൾക്കായി സംസ്ഥാന, ദേശീയ നേതാക്കളാണ് പ്രചാരണത്തിന് എത്തിയത്. ചെന്നിത്തല ആലുംമൂട് ജങ്ഷനിൽനിന്നാരംഭിച്ച എൽ.ഡി.എഫ്. സ്ഥാനാർഥി സജി ചെറിയാന്റെ പര്യടനം കേരള കോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗം ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു. മൈക്കിൾ ജോൺ അധ്യക്ഷനായി. പ്രായിക്കര, കാരാഴ്മ മാർക്കറ്റ്, കോയികുളം, ആഴത്തുപടി, തിരമക്കേരിൽ, കോട്ടമുറി, കാളിയത്തുപടി, പുത്തുവിളപ്പടി, വള്ളാംകടവ്, ഐക്കര ജങ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണമുണ്ടായിരുന്നു. തുടർന്ന്, പൊതുവൂർ, മൂർത്തിട്ട ജങ്ഷൻ, പാവുക്കര പോസ്റ്റ്‌ ഓഫീസ്, വള്ളക്കാലി, പരുമലക്കടവ്, പൈനുംമൂട് ജങ്ഷൻ, കൊട്ടാരത്തിൽപ്പുഴ, ആനയടി, മുട്ടേൽ ജങ്ഷൻ, കുന്നത്തൂർ മങ്ങാട്ട്, വൈപ്പിൻചേരി, കുളഞ്ഞിക്കാരാഴ്മ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ബുധനൂർ പഞ്ചായത്തിൽ ഉളുന്തി, ഗ്രാമം, എണ്ണയ്ക്കാട് ജങ്ഷൻ, ഇലഞ്ഞിമേൽ, പള്ളിക്കര എന്നിവിടങ്ങളിൽ പര്യടനം നടത്തി. പെരിങ്ങിലിപ്പുറത്ത് സമാപിച്ചു. സമ്മേളനം സി.പി.ഐ. ദേശീയ സമിതിയംഗം ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എ. മഹേന്ദ്രൻ, എം.എച്ച്. റഷീദ്, ആർ. രാജേഷ്, പുഷ്പലതാ മധു, ജെയിംസ് ശാമുവേൽ, എം.എസ്. സാദത്ത്, പി. വിശ്വംഭരപ്പണിക്കർ, പ്രൊഫ. പി.ഡി. ശശിധരൻ, പി.എൻ. ശെൽവരാജൻ, ആർ. സഞ്ജീവൻ, ജി. ഹരികുമാർ, ഗിരീഷ് ഇലഞ്ഞിമേൽ, സജി കിളാത്തറ, ആർ. പ്രസന്നൻ, ഷീദ് മുഹമ്മദ്, ഓമനക്കുട്ടൻ, മനു പാണ്ടനാട്, സുമേഷ്, പി. ഉണ്ണിക്കൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി എബി കുര്യാക്കോസിന്റെ മുളക്കുഴ പഞ്ചായത്തിലെ തിരഞ്ഞെടുപ്പു പര്യടനം നികരുംപുറത്തുനിന്നു തുടങ്ങി. കെ.പി.സി.സി. സെക്രട്ടറി സുനിൽ പി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. കെ-റെയിൽ പദ്ധതിയുടെ പേരിൽ ജനങ്ങളെ ദുരിതത്തിലാക്കിയ ഇടത് സർക്കാരിനെതിരേ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ചെയർമാൻ തോമസ് എബ്രഹാം അധ്യക്ഷനായി. അഡ്വ. ബിപിൻ മാമ്മൻ, പ്രവീൺ എൻ. പ്രഭ, രാഹുൽ കൊഴുവല്ലൂർ, ഗീവർഗീസ്, അനിൽ കൊച്ചുപുരക്കൽ, പി.വി. ഗോപിനാഥൻ, കെ.കെ. സജികുമാർ, സോജൻ തെക്കേടത്ത്, ശ്രീരാജ് കൊഴുവല്ലൂർ, മറിയാമ്മ റെനി, എ.കെ. ടൈറ്റസ്, റസീന ഷാജി, എം.ബി. ബിന്ദു, കൃഷ്ണൻകുട്ടി, രതീഷ് എന്നിവർ പ്രസംഗിച്ചു. പുത്തൻകാവ് പള്ളിപ്പടി ജങ്ഷനിൽ നടന്ന തിരഞ്ഞെടുപ്പു സമ്മേളനം കെ.പി.സി.സി. വക്താവ് ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ജോസ് കെ. ജോർജ് അധ്യക്ഷനായി. കെ.എസ്.യു.വിന്റെ നീലസേനയും പ്രചാരണം നടത്തി. ഞായറാഴ്ച കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ എം.പി. എന്നിവർ പ്രചാരണം നടത്തും. എൻ.ഡി.എ. സ്ഥാനാർഥി എം.വി. ഗോപകുമാറും നേതാക്കളും പ്രവർത്തകരും തിരുവല്ലയിൽ പ്രധാനമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പു പൊതുയോഗത്തിൽ പങ്കെടുത്തു. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ദേശീയനേതാക്കളെത്തി. കഴിഞ്ഞദിവസം ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡേ ചെങ്ങന്നൂരിലെത്തിയിരുന്നു. പ്രചാരണം അവസാനിക്കുംമുൻപ് കൂടുതൽ ദേശീയനേതാക്കളെത്തും. കഴിഞ്ഞദിവസം ബിഹാർ എം.എൽ.എ.യും ഗായികയുമായ മൈഥിലി താക്കൂർ പ്രചാരണത്തിനെത്തി. ഞായറാഴ്ച ആലാ പഞ്ചായത്തിലാണ് പര്യടനം, വൈകീട്ട് 3.30-ന് നെടുവരംകോടുനിന്ന് തുടങ്ങുന്ന പ്രചാരണം വൈകീട്ട് 6.30-ന് പെണ്ണുക്കര കനാൽ ജങ്ഷനിൽ സമാപിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ — Mathrubhumi | Boolokam | Boolokam