നെയ്യാറ്റിൻകര : മൂന്ന് മുന്നണികളിലെയും സ്ഥാനാർഥികൾ പ്രചാരണരംഗത്ത് സജീവമായതോടെ നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രചാരണച്ചൂടിലായി. To advertise here, എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികളിലെ സ്ഥാനാർഥികൾ തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും. എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ആൻസലൻ രാവിലെ മാമ്പഴക്കര, തൊഴുക്കൽ സി.എസ്.ഐ. ദേവാലയങ്ങളിൽ പോയി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിച്ചു. വിവിധ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും പങ്കെടുത്തു. കെ.ആൻസലൻ തിങ്കളാഴ്ച രാവിലെ നാമനിർദേശപത്രിക സമർപ്പിക്കും. യു.ഡി.എഫ്. സ്ഥാനാർഥി എൻ.ശക്തൻ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലും ബസ് സ്റ്റാൻഡ് കവലയിലും പ്രചാരണം നടത്തി. നെയ്യാറ്റിൻകരയിൽ നടന്ന നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെത്തി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിച്ചു. എൻ.ശക്തൻ തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും. എൻ.ഡി.എ. സ്ഥാനാർഥി ചെങ്കൽ രാജശേഖരൻനായർ നിയോജകമണ്ഡലത്തിലെ ബി.ജെ.പി. ജനപ്രതിനിധികളുടെ കൺവെൻഷൻ വിളിച്ചുചേർത്തു. തുടർന്ന് വിവിധ സ്ഥലങ്ങളിലെത്തി വോട്ട് അഭ്യർഥിച്ചു. മണ്ഡലപര്യടനവും നടത്തി. തിങ്കളാഴ്ച രാവിലെ ചെങ്കൽ രാജശേഖരൻനായർ നാമനിർദേശപത്രിക സമർപ്പിക്കും. വൈകീട്ട് നഗരത്തിൽ റോഡ് ഷോ നടന്നു. Published: 23 Mar 2026, 12:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
