മുന്നാട് ഭഗവതിക്ഷേത്രത്തിൽ പൊങ്കാല ഇന്ന്

മുന്നാട് ഭഗവതിക്ഷേത്രത്തിൽ പൊങ്കാല ഇന്ന്

M
MathrubhumiSource Link
മുന്നാട് : വടക്കേക്കര കാവിൽ ഭഗവതിക്ഷേത്തിൽ വാർഷികോത്സവത്തിന്റെ ഭാഗമായുള്ള പൊങ്കാല ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ 8.30-ന് അക്കരക്കാവിൽ കലശപൂജ. 9.30-ന് ഇരിവൽ ഐ.കെ. കൃഷ്ണദാസ് തന്ത്രിയുടെ കാർമികത്വത്തിൽ പൊങ്കാല അടുപ്പിൽ അഗ്നിപകരൽ, 12-ന് പൊങ്കാല സമർപ്പണവും നിവേദ്യവും. To advertise here, ഒന്നിന് കീഴൂർ ധർമശാസ്താ അക്ഷരശ്ലോകസംഘം അവതരിപ്പിക്കുന്ന അക്ഷരശ്ലോകസദസ്സ്. ആറിന് ഭജന. 7.30-ന് വിവിധ സംഘങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി, കൈകൊട്ടിക്കളി, കലാപരിപാടി. മൂന്നാംദിനമായ ഞായറാഴ്ച രാവിലെ 10-ന് ക്ഷേത്ര യു.എ.ഇ. കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പുരസ്കാരവിതരണവും അനുമോദനവും. വൈകീട്ട് 6.30-ന് തായമ്പക. എട്ടിന് ഭൂതബലി, 10-ന് നൃത്തോത്സവം എന്നിവ നടക്കും. ഉത്സവത്തിന്റെ ഒന്നാംദിനമായ വെള്ളിയാഴ്ച രാവിലെ നടന്ന കലവറനിറക്കൽ ഘോഷയാത്രയിൽ ഒട്ടേറെപ്പേർ പങ്കെടുത്തു. മുന്നാട് കിഴക്കേവീട് ചേവിരി തറവാട്, മീത്തൽവീട് ചേവിരി തറവാട്, വയനാട്ടുകുലവൻ ദേവസ്ഥാനം, അടുക്കം രക്തേശ്വരി ദേവസ്ഥാനം, മുണ്ടോട്ട് രക്തേശ്വരി ദേവസ്ഥാനം എന്നിവിടങ്ങളിൽ നിന്നാണ് ഭക്തർ ഫലധാന്യങ്ങളുമായി ഘോഷയാത്രയായെത്തി കലവറ നിറച്ചത്. വിവിധ പൂജകൾക്ക് പുറമേ ആചാര്യവരവേല്പ്‌, ഭജന, കലാപരിപാടികൾ എന്നിവ നടന്നു. Published: 21 Mar 2026, 01:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുന്നാട് ഭഗവതിക്ഷേത്രത്തിൽ പൊങ്കാല ഇന്ന് — Mathrubhumi | Bo… | Boolokam