മുയൽക്കുട്ടന്റെ പിറന്നാൾ നമുക്ക് അടിച്ചുപൊളിച്ചാലോ?

മുയൽക്കുട്ടന്റെ പിറന്നാൾ നമുക്ക് അടിച്ചുപൊളിച്ചാലോ?

M
MathrubhumiSource Link
മുയൽക്കുട്ടന്റെ പിറന്നാള് മുട്ടൻ സദ്യയുറപ്പാണ് ചോറ്, സാമ്പാർ, അവിയൽ, പപ്പടം ഓലൻ, കാളൻ, അച്ചാറ് സദ്യയതുണ്ടു കഴിഞ്ഞപ്പോൾ കുമ്പ നിറഞ്ഞുകവിഞ്ഞപ്പോൾ തബലയെടുത്തൂ തവളച്ചാർ തംബുരു മീട്ടി തത്തമ്മ വയലിൻ, ഗിത്താർ ഇവയായി മാനിൻകൂട്ടം വരവായി വീണക്കമ്പികൾ തൊട്ടു തലോടി നാണിച്ചെത്തീ മുയലമ്മ പാട്ടുകൾ പാടുവതാരപ്പാ പാടാൻ ആളുകളില്ലപ്പാ പാട്ടുകൾ പാടാൻ മടിയായി ആരും ആരും വന്നില്ല പാടാൻ ഞാനിവിടുണ്ടല്ലോ ഗർ ഗർ പാടാൻ ഞാൻ റെഡിയാ എന്ന് പറഞ്ഞ് കുതിച്ചെത്തീ കടുവച്ചാരതിവേഗത്തിൽ ഗർ ഗർ ശബ്ദം കേട്ടപ്പോൾ പാട്ടും കൂത്തും മതിയാക്കി പേടിച്ചോടിപ്പോയല്ലോ മേളക്കാരവരെല്ലാരും! To advertise here, Content Highlights: Rabbit's Birthday Celebration Poem: A Fun Story for Kids Published: 30 Mar 2026, 01:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുയൽക്കുട്ടന്റെ പിറന്നാൾ നമുക്ക് അടിച്ചുപൊളിച്ചാലോ? — Mathr… | Boolokam