മുരുക്കുംപറ്റയിൽ പൈപ്പ് പൊട്ടൽ ടാറിങ്ങിന് തടസ്സമാകുന്നു

മുരുക്കുംപറ്റയിൽ പൈപ്പ് പൊട്ടൽ ടാറിങ്ങിന് തടസ്സമാകുന്നു

M
MathrubhumiSource Link
പാലപ്പുറം : പൈപ്പുപൊട്ടി വെള്ളം പാഴാകുന്നതിനാൽ, ജൽജീവൻ പദ്ധതിയിൽ പൊളിച്ച റോഡുകളുടെ നവീകരണം പ്രതിസന്ധിയാകുന്നു. വിവിധസ്ഥലങ്ങളിൽ പൈപ്പുപൊട്ടിയതിനാൽ ടാറിങ് നടത്താൻ കഴിയാത്തതാണ് പ്രതിസന്ധി. തകരാർ പരിഹരിക്കൽ ജല അതോറിറ്റി പ്രോജക്ട് ഡിവിഷന്റെ ചുമലിലായിരിക്കുകയാണ്. To advertise here, അമ്പലപ്പാറയിലും മുരുക്കുംപറ്റയിലുമായി എട്ടുസ്ഥലത്താണ് പൈപ്പ് പൊട്ടിയിരുന്നത്. ഇതിൽ അമ്പലപ്പാറയിലെ രണ്ടുസ്ഥലത്തെ പൊട്ടൽ ജോലിക്കാരെ നിയോഗിച്ച് പരിഹരിച്ചശേഷമാണ് റോഡ് ടാറിങ്ങിലേക്ക് കടന്നത്. മുരുക്കുംപറ്റയിൽ ആറുസ്ഥലത്താണ് പൊട്ടലുണ്ടായിരുന്നത്. ഇതിലെ അഞ്ചിടത്തെ പൊട്ടൽ പരിഹരിച്ചതിനുപിന്നാലെയാണ് ആറാമത്തെ സ്ഥലത്ത് പൈപ്പ് പൊട്ടിയത്. ഇതോടെ, മുരുക്കുംപറ്റയിൽ ചൊവ്വാഴ്ച നിശ്ചയിച്ച ടാറിങ് നടത്താൻ പറ്റാത്ത സ്ഥിതിയായി. മുരുക്കുംപറ്റ ജുമാമസ്ജിദിനുസമീപം പഴയ പൈപ്പ്‌ലൈനിലുണ്ടായ പൊട്ടലാണ് പ്രശ്നമായത്. ജലസംഭരണിയിൽ വെള്ളം നിറഞ്ഞാൽ ഈ പഴയ പൈപ്പ്‌ലൈനിലേക്കാണു വെള്ളം കയറിവരുന്നത്. ഈ പൈപ്പ്‌ലൈനിലെ പൊട്ടൽ പരിഹരിക്കാനാണ് സമയമെടുക്കുന്നത്.‌ വെള്ളമൊഴിവാക്കി തിങ്കളാഴ്ച മുഴുവൻ ശ്രമിച്ചശേഷം പൈപ്പ് മുറിച്ചുമാറ്റി ഒരു ഭാഗം അടച്ചെങ്കിലും പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച വീണ്ടും വെൽഡ്ചെയ്ത് പ്രശ്നം പരിഹരിക്കാൻ ജീവനക്കാരെത്തിയെങ്കിലും പൈപ്പിലൂടെ വീണ്ടും വെള്ളമെത്തിയത് പ്രതിസന്ധിയായി. ഇനി വെള്ളം മുഴുവനായി ഒഴിഞ്ഞാലേ തകരാർ പരിഹരിക്കാൻ കഴിയൂ. വിവിധ പ്രദേശങ്ങളിൽ വെള്ളമെത്താതെ കുടുംബങ്ങൾ ബുദ്ധിമുട്ടിലായിരിക്കുന്നതിനിടയിലാണ് പൈപ്പുപൊട്ടി ദിവസങ്ങളോളം വെള്ളം പാഴാകുന്നത്. അമ്പലപ്പാറമുതൽ മുരുക്കുംപറ്റവരെ മാത്രം എട്ടിടത്താണ്‌ ഇപ്പോഴും പൈപ്പുപൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. ജൽജീവൻ പദ്ധതിയിൽ പൈപ്പിടാൻ പൊളിച്ച റോഡുകളുടെ നവീകരണമാണ് നടക്കുന്നത്. അമ്പലപ്പാറയിലെ തകരാറുകൾ പരിഹരിച്ച് ആദ്യഘട്ട ടാറിങ് പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി ചുനങ്ങാട് മുരുക്കുംപറ്റ ഭാഗത്താണ് ടാറിടാനുള്ളത്. Published: 18 Mar 2026, 03:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുരുക്കുംപറ്റയിൽ പൈപ്പ് പൊട്ടൽ ടാറിങ്ങിന് തടസ്സമാകുന്നു — M… | Boolokam