മുറിവുണങ്ങിയില്ല, ബിജെപിയിൽ പരാതിപ്രളയം; 2026ൽ നടപ്പാക്കിയത് 2016-ൽ കേന്ദ്രം നിർദേശിച്ച അടവുനയം

മുറിവുണങ്ങിയില്ല, ബിജെപിയിൽ പരാതിപ്രളയം; 2026ൽ നടപ്പാക്കിയത് 2016-ൽ കേന്ദ്രം നിർദേശിച്ച അടവുനയം

M
MathrubhumiSource Link
രതീഷ് രവി Last Updated: 21 March 2026, 07:29 AM IST രാജീവ് ചന്ദ്രശേഖര്‍ |ഫോട്ടോ:PTI കൊല്ലം: പ്രധാന സീറ്റുകൾ സഖ്യകക്ഷികൾക്ക് നൽകിയതിനെതിരേ ബി.ജെ.പി.യിൽ പരാതി പ്രവാഹം. രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ കുമ്മനം രാജശേഖരൻ, ബി. ഗോപാലകൃഷ്ണൻ തുടങ്ങിയ നേതാക്കളെയും രണ്ടാംനിരയിലെ ഒട്ടേറെ പ്രധാനികളെയും ഉൾപ്പെടുത്തിയെങ്കിലും മുറിവുണക്കാനായിട്ടില്ല. To advertise here, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ആർ.എസ്.എസ്. നേതൃത്വത്തിനു മുന്നിലേക്കും പരാതികൾ എത്തിക്കൊണ്ടിരിക്കുകയാണ്. കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളെ സംബന്ധിച്ചാണ് പരാതികൾ ഏറെയും. കൊടുങ്ങല്ലൂരിൽ ബലിദാനി കുടുംബങ്ങളിൽനിന്നടക്കം പരാതി നൽകിയതായാണ് അറിയുന്നത്. ഏറെക്കാലമായി പാർട്ടിയുടെ ശക്തികേന്ദ്രമായ കൊടുങ്ങല്ലൂരിൽ താമര ചിഹ്നത്തിൽ സ്ഥാനാർഥിയെ നൽകാത്തത് താഴേത്തട്ടിലും പൊട്ടിത്തെറിയായിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പ്രമുഖനായ നേതാവുതന്നെ പ്രചാരണരംഗത്ത് നിൽക്കാനാവില്ലെന്നുകാട്ടി സംസ്ഥാന അധ്യക്ഷന് കത്തുനൽകിയതായാണ് വിവരം. ‘പണത്തിനു മുകളിൽ പരുന്ത് മാത്രമല്ല സംഘടനയും ആദർശവും വ്യക്തിയും ഇല്ല. സ്വയംസേവകരുടെ രക്തം ചിതറിയ കൊടുങ്ങല്ലൂരിലെ കണ്ണകിയുടെ മണ്ണിൽ കച്ചവടത്തിന്റെ ചിലമ്പൊലി മുഴങ്ങട്ടെ. ഞാൻ വിടവാങ്ങുന്നു.’-പ്രമുഖ നേതാവ് ജില്ലാ ഘടകത്തിന്റെ സാമൂഹികമാധ്യമ ഗ്രൂപ്പിൽ കുറിച്ചത് ഇങ്ങനെയാണ്. സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കപ്പെട്ട പാർട്ടി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന ആർ.എസ്.എസ്. പ്രചാരകനുമായ ബി.എൽ. സന്തോഷിന് പരാതി നൽകി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മനഃപൂർവം സ്ഥാനാർഥിത്വം നിഷേധിച്ചതായാണ് പരാതിയിൽ പറയുന്നത്. നടപ്പാക്കിയ സമയം തെറ്റി; അടവുനയം പാളി 'കുറച്ച് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മറ്റിടങ്ങളിൽ പേരിന് മത്സരിക്കുക' എന്ന കേന്ദ്ര നേതൃത്വത്തിന്റെ അടവുനയമാണ് ഇത്തവണ നടപ്പാക്കിയതെന്നാണ് സംസ്ഥാന നേതൃത്വവുമായി അടുപ്പമുള്ളവർ പറയുന്നത്. അതാകട്ടെ പത്തുവർഷംമുൻപ്‌ കേന്ദ്രനേതൃത്വം നിർദേശിച്ച 'തന്ത്ര'മായിരുന്നു. 2016-ലും 21-ലും ആ രീതി കേന്ദ്രം നിർദേശിച്ചെങ്കിലും അന്നത്തെ സംസ്ഥാന ഘടകങ്ങൾ നടപ്പാക്കിയില്ല. അന്നത്തേതിനേക്കാൾ പാർട്ടി വളർന്നശേഷം ദുർബല സ്ഥാനാർഥികളെ നിർത്തിയതാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചത്. Content Highlights: Widespread internal dissent within BJP Kerala regarding the second candidate list., Major protests reported from Kodungallur and Tripunithura constituencies., Leaders alleging that ideology is being compromised for electoral tactics., Concerns over the strategic decision to field weaker candidates in certain regions. Published: 21 Mar 2026, 07:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുറിവുണങ്ങിയില്ല, ബിജെപിയിൽ പരാതിപ്രളയം; 2026ൽ നടപ്പാക്കിയത… | Boolokam