പാലക്കാട്: ഒന്നു കൈവീശിക്കാണിക്കാൻ ഓടിയെത്തിയവർക്ക് മുറുക്കും പഫ്‌സും. ചർച്ചയ്ക്ക് ചൂടേറിയപ്പോൾ ഒരുചായകൂടി പറഞ്ഞ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. പാലക്കാട് മേഴ്‌സി കോളേജ് ജങ്ഷനിലെ ഒളിമ്പിക് ബേക്കറി കുറച്ചുസമയം സെൽഫിവേദിയുമായി. To advertise here, കോട്ടമൈതാനത്ത് യു.ഡി.എഫ്. സ്ഥാനാർഥികൾക്കായുള്ള തിരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് തിരികെപോകുമ്പോഴാണ് രാഹുൽ ചായകുടിക്കാൻ ഇറങ്ങിയത്. ഷാഫി പറമ്പിൽ എം.പി. ഒപ്പം ഉണ്ടായിരുന്നു. വൈകീട്ട് 5.12-ന് തികച്ചും അപ്രതീക്ഷിതമായി രാഹുൽഗാന്ധി എത്തിയതോടെ ബേക്കറി ജീവനക്കാർ ആദ്യം ഒന്ന് പരിഭ്രമിച്ചു. രാഹുലിനെ കണ്ടതോടെ തൊട്ടടുത്ത െമഡിട്രീന ആശുപത്രിയിൽനിന്ന് ഷിഫ്റ്റ് കഴിഞ്ഞിറങ്ങാൻ തുടങ്ങുകയായിരുന്ന ജീവനക്കാരുൾപ്പെടെ ഓടിയെത്തി. മുന്നിലെ ഓട്ടോസ്റ്റാൻഡിൽനിന്ന് ഡ്രൈവർമാരുമെത്തി. തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശരിക്കും പണിപ്പെട്ടു. ബേക്കറി മാനേജർ വി. രമേശും സഹപ്രവർത്തകരായ പ്രിയ സതീഷും കാസിമും പ്രകാശും കർമനിരതരായി. ചായയെത്തി, ഒപ്പം പഫ്‌സും മുറുക്കും ബിസ്‌ക്കറ്റും ക്രീം ബണ്ണും. ആശുപത്രിയിലെ കെ.എം. അശ്വേധ, എസ്.കെ. ജ്യോതിർമയ്, ആസാദ്, ഹംന, ആര്യ, നവ്യ, പ്രിൻസി, കാഞ്ചന, ഹാഷിക, ഷെഫ എന്നിവർ രാഹുലിന് ചുറ്റുമിരുന്നു. ഇറാൻ-അമേരിക്ക യുദ്ധത്തെ എങ്ങനെ വിലയിരുത്തുന്നു..? യുവാക്കളുടെ ബോധ്യങ്ങൾ പരിശോധിക്കുന്നമട്ടിൽ രാഹുൽഗാന്ധി ചോദ്യമുതിർത്തു. മറുപടികളോട് തലയാട്ടി. ചികിത്സാ രംഗത്തെ നിങ്ങളുടെ പ്രശ്‌നങ്ങളെന്താണ്... അടുത്തചോദ്യത്തിന് ആവേശത്തോടെ മറുപടി. ഇരുപത് മിനുട്ട് കടന്നുപോയി. ചോദ്യോത്തരവേളയ്ക്കുശേഷം എല്ലാവരും ചേർന്ന് ഒരു സെൽഫി. ഇതിനിടെ ഒരു ചായ കൂടി രാഹുൽ ആവശ്യപ്പെട്ടു. കൊണ്ടുവെച്ച പഫ്‌സ് മുഴുവനായുംകഴിച്ചു. ചുമട്ടുത്തൊഴിലാളിയായ മമ്മുട്ടിയെന്ന് വിളിപ്പേരുള്ള മുഹമ്മദ്കുട്ടിക്കും കൂടെ ഫോട്ടോയെടുക്കാൻ ഒരവസരം കിട്ടി. ഇതോടെ പുറത്ത് ചുമട്ടുത്തൊഴിലാളികൾ ആവേശത്തിലായി. 5.35-ഓടെയാണ് രാഹുൽ മടങ്ങിയത്. 4.10-ന് മേഴ്‌സി കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിലെത്തിയ രാഹുൽഗാന്ധിയെ സ്വീകരിക്കാൻ ഡി.സി.സി. വൈസ് പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ വി. രാമചന്ദ്രൻ, സി. ബാലൻ, പി.എൻ. മുരളീധരൻ എന്നിവരെത്തിയിരുന്നു. കോട്ടമൈതാനത്തേക്കുള്ള യാത്രക്കിടെ നൂറണിയിൽ വണ്ടിയിൽനിന്ന് ഇറങ്ങി കാത്തുനിന്നവരുടെ കൂടെയും രാഹുൽഗാന്ധി സെൽഫിയെടുത്തിരുന്നു. Content Highlights: Rahul Gandhi made an unscheduled stop at a Palakkad bakery during his 2026 campaign trail., Engaged in informal discussions with medical staff and locals regarding current affairs and healthcare issues., The visit highlighted Rahul Gandhi's accessible approach to election campaigning., The event concluded with interaction with local workers and selfie sessions. Published: 07 Apr 2026, 10:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുറുക്ക്, പഫ്‌സ്, ക്രീം ബൺ, പിന്നെ കടുപ്പത്തിലൊരു ചായ; പാലക്കാടിന്റെ മനസ്സുതൊട്ട് രാഹുൽ
M
MathrubhumiSource Link
about 1 month ago