കേരളശ്ശേരി : കേരളശ്ശേരി പഞ്ചായത്തിലെ തടുക്കശ്ശേരി വെണ്ണടി പാടശേഖരത്തിൽ കൊയ്തുകൂട്ടിയ നെല്ല് ഒന്നരമാസമായിട്ടും സപ്ളൈകോ അധികൃതർ ഏറ്റെടുക്കുന്നില്ലെന്ന് പരാതി. ഭൂരിഭാഗവും ചെറുകിട കർഷകരായതിനാൽ നെല്ലു സൂക്ഷിക്കാൻ പെടാപ്പാടാണ്. To advertise here, പലരും ചാക്കുകളിലാക്കി വീടിനുചുറ്റും മുറ്റത്ത് ടാർേപ്പാളിനിട്ടുമൂടിയും മറ്റുമാണ് നെല്ല് സൂക്ഷിക്കുന്നത്. ഏതുദിവസവും മഴപെയ്യാവുന്നസാഹചര്യം കർഷകരെ ആശങ്കപ്പെടുത്തുന്നു. സപ്ളൈകോ പ്രതിനിധികൾ വന്ന് നെല്ലുപരിശോധിച്ചെങ്കിലും ഇതുവരെ ഏറ്റെടുക്കാനുള്ള മില്ലുകൾ നിശ്ചയിച്ചുതന്നിട്ടില്ലെന്ന് പാടശേഖരപ്രതിനിധി ഏലംകുളം രാജഗോപാലൻ പറഞ്ഞു. 30 ചാക്കുമുതൽ 200 ചാക്കുവരെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന കർഷകർ, സപ്ളൈകോ നെല്ല് ഏറ്റെടുക്കാൻ നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധത്തിലാണ്. കൃഷി ഓഫീസിൽ പരാതിപ്പെട്ടെങ്കിലും സപ്ളൈകോ അധികൃതർ പരിശോധന നടത്തിക്കഴിഞ്ഞതിനാൽ അവരാണ് തുടർനടപടികൾ സ്വീകരിക്കേണ്ടതെന്ന് അറിയിച്ചതായും കർഷകർ പറഞ്ഞു. വെണ്ണടി പാടശേഖരത്തിനുപുറമേ പെരുമ്പി പാടശേഖരത്തിലും സമാനസ്ഥിതിയാണെന്നും കർഷകർ പറഞ്ഞു. Published: 23 Mar 2026, 01:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുറ്റത്തും വരാന്തയിലും നെല്ലാണ്...കേരളശ്ശേരിയിൽ കൊയ്ത നെല്ല് ഒന്നരമാസമായിട്ടും ഏറ്റെടുക്കാതെ സപ്ളൈകോ
M
MathrubhumiSource Link
about 2 months ago