ഹരിപ്പാട്: മുല്ലപ്പൂ എല്ലാവരും ചൂടുമെന്നും അതൊന്നും മോശം പരാമർശമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്ട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി. സുധാകരൻ അമ്പലപ്പുഴയിൽ ജയിക്കും. അതറിയാവുന്നതിനാൽ സി.പി.എം. അപവാദപ്രചാരണം നടത്തുകയാണ്. മുഖ്യമന്ത്രി അദ്ദേഹത്തെ ചെറ്റ എന്നു വിളിച്ചു. സുധാകരൻ ആരെയും അങ്ങനെ വിളിച്ചിട്ടില്ല. To advertise here, ഇടതുമുന്നണിയുടെ കർഷകവിരുദ്ധ നിലപാടുകൾക്കെതിരേ മലയോരമേഖലകളിൽ കടുത്ത പ്രതിഷേധമുയരുകയാണ്. വനാതിർത്തിയിൽ ബഫർസോൺ ഏർപ്പെടുത്തുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം കർഷകരുടെ കഴുത്തിൽ കത്തിവെക്കുന്നതിനു തുല്യമാണ്. ജനരോഷം ഭയന്നാണ് അവർ പ്രകടനപത്രിക തിരുത്തുന്നത്. വൈക്കത്ത് സി.പി.ഐ. ഓഫീസിൽ കർഷകൻ ആത്മഹത്യചെയ്തത് വേദനാജനകമാണ്. കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന കൃഷിമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. 2018- ലെ പ്രളയം മനുഷ്യനിർമിതമായിരുന്നുന്നെന്ന തന്റെ മുൻപത്തെ നിലപാട് ശരിയാണെന്നു കോടതി നിയോഗിച്ച അമിക്കസ് ക്യുറി റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുകയാണ്. അശാസ്ത്രീയമായ ഡാം മാനേജ്മെന്റിലൂടെ കേരളത്തെ പ്രളയത്തിൽ മുക്കിയതിന്റെ പൂർണ ഉത്തരവാദിത്വം പിണറായി സർക്കാരിനാണ്- രമേശ് ചെന്നിത്തല പറഞ്ഞു. Content Highlights: Ramesh Chennithala defends G. Sudhakaran against CPM propaganda., Strong condemnation of the LDF's anti-farmer buffer zone policy., Claims the 2026 political narrative validates his stance on man-made floods., Demands accountability for the agricultural minister regarding farmer suicides. Published: 08 Apr 2026, 08:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുല്ലപ്പൂ എല്ലാവരും ചൂടും അതൊന്നും മോശം പരാമർശമല്ലെന്ന് ചെന്നിത്തല; ‘അമ്പലപ്പുഴയിൽ സുധാകരൻ ജയിക്കും’
M
MathrubhumiSource Link
about 1 month ago