മുല്ലൂർ ക്ഷേത്രത്തിൽ മേൽശാന്തി തൂങ്ങിമരിച്ച നിലയിൽ

മുല്ലൂർ ക്ഷേത്രത്തിൽ മേൽശാന്തി തൂങ്ങിമരിച്ച നിലയിൽ

M
MathrubhumiSource Link
തിരുവനന്തപുരം : ക്ഷേത്രത്തിലെ വിശ്രമമുറിയിൽ പൂജാരിയെ തൂങ്ങിമരിച്ച നിലയിൽ. ആനയറ മുല്ലൂർ ദേവീക്ഷേത്രത്തിലെ മേൽശാന്തി അമ്പലമുക്ക് ഇരപ്പക്കുഴി ദേശം കവിത വിഹാറിൽ വിഷ്ണുവാണ്‌ (39) മരിച്ചത്. To advertise here, ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രോത്സവക്കമ്മിറ്റി ഭാരവാഹികളായ രണ്ടുപേർ നിരന്തരം അപകീർത്തിപ്പെടുത്തുന്നതിലെ മനോവിഷമത്താലാണ് ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. പോലീസ് പറയുന്നത് ഇങ്ങനെ: ഉത്സവത്തിന്റെ എഴുന്നള്ളത്തിന് മേൽശാന്തിയായ വിഷ്ണു ഒപ്പം പോകുന്നതിനെ ആത്മഹത്യാക്കുറിപ്പിൽ പരമാർശിച്ച രണ്ട് കമ്മിറ്റി അംഗങ്ങൾ എതിർത്തിരുന്നു. കീഴ്ശാന്തിയാണ് സാധാരണയായി എഴുന്നള്ളത്തിന് പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിർത്തത്. ഇതേത്തുടർന്ന് വിഷ്ണു ഏറെ വിഷമത്തിലായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പേട്ട പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ക്ഷേത്രത്തിലെ സി.സി.ടി.വി. പരിശോധിച്ചതിൽ പുലർച്ചെ 4.30ന് വിഷ്ണു ക്ഷേത്രത്തിൽ എത്തി പ്രാർഥിച്ചശേഷം വിശ്രമമുറിയിലേക്ക് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിഷ്ണുവിന്റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നടക്കും. കവിതയാണ് ഭാര്യ. മക്കൾ: വൈഗ കൃഷ്ണ, വൈഭവി കൃഷ്ണ. Published: 07 Apr 2026, 02:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുല്ലൂർ ക്ഷേത്രത്തിൽ മേൽശാന്തി തൂങ്ങിമരിച്ച നിലയിൽ — Mathru… | Boolokam