മുള്ളിലവിൻമൂട്-കാഞ്ചിക്കാവിള റോഡ്: നവീകരണമില്ലാതെ 16 വർഷം

മുള്ളിലവിൻമൂട്-കാഞ്ചിക്കാവിള റോഡ്: നവീകരണമില്ലാതെ 16 വർഷം

റിസർവോയർ പ്രദേശങ്ങളിലേക്കുള്ള യാത്ര ദുരിതപൂർണം To advertise here, ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു അരുവിക്കര : അരുവിക്കര ഡാമിനോടുചേർന്നുള്ള റിസർവോയർ പ്രദേശങ്ങളിലേക്കു പോകുന്ന മുള്ളിലവിൻമൂട്-പൊട്ടച്ചിറ-കാഞ്ചിക്കാവിള റോഡ് തകർന്നടിഞ്ഞു. റിസർവോയർ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ഏക സഞ്ചാരമാർഗമായ റോഡ് തകർന്നടിഞ്ഞിട്ടു വർഷങ്ങളായി. 2010-ൽ പ്രധാനമന്ത്രിയുടെ സഡക്ക് യോജനപദ്ധതി പ്രകാരം ജില്ലാപ്പഞ്ചായത്ത് നിർമിച്ച റോഡാണ് അധികൃതരുടെ അനാസ്ഥകാരണം തകർന്നടിഞ്ഞുകിടക്കുന്നത്. ഇതിനുശേഷം റോഡ് നവീകരിച്ചിട്ടില്ല. 2020-ൽ റോഡ് നവീകരിക്കുമെന്ന് പറഞ്ഞ് ജില്ലാപ്പഞ്ചായത്ത് ഉദ്ഘാടനം നടത്തിയെങ്കിലും നവീകരണം മാത്രം നടന്നില്ല. പണി ഏറ്റെടുത്ത കരാറുകാരൻ പണി പകുതിയിലുപേക്ഷിച്ചുപോയി എന്നാണ് അധികൃതർ അന്ന് നാട്ടുകാരോടു പറഞ്ഞത്. അരുവിക്കര-നെടുമങ്ങാട് റോഡിന്റെ സമാന്തരപാതയാണിത്. അങ്കണവാടി, സിദ്ധ ആശുപത്രി, വാട്ടർ അതോറിറ്റി പമ്പ്ഹൗസ് എന്നിവിടങ്ങളിലേക്കു പോകുന്ന റോഡും ഇതാണ്. മെറ്റലുകളിളകി തകർന്നടിഞ്ഞ റോഡിൽ കാൽനടയാത്രപോലും അസാധ്യമാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവായിട്ടും അധികൃതർക്ക് യാതൊരു അനക്കവുമില്ലെന്നു നാട്ടുകാർ. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികൾ ജില്ലാപ്പഞ്ചായത്തിനും മറ്റു ജനപ്രതിനിധികൾക്കും നൽകിയിട്ടും ഇതുവരെ പരിഹാരമായിട്ടില്ല. സ്കൂൾബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് അപകടാവസ്ഥയിലായിട്ടും പുനരുദ്ധരിക്കാനുള്ള നടപടികൾ ഉണ്ടാകാത്തതിൽ ജനരോഷം വ്യാപകമാണ്. റോഡിന്റെ ദുരിതാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നു നാട്ടുകാർ അറിയിച്ചു. യാത്ര ജീവൻ പണയംവെച്ച് :മുള്ളിലവിൻമൂട്-കാഞ്ചിക്കാവിള റോഡിലൂടെ ജീവൻ പണയംവെച്ചാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. ജനങ്ങളുടെ നട്ടെല്ലൊടിയുന്ന അവസ്ഥയാണുള്ളത്. ഇരുചക്രവാഹനയാത്രക്കാർ നിത്യവും അപകടത്തിൽപ്പെടുന്നു. ജി.രജികുമാർ, പ്രസിഡൻറ്, തീരം ഗ്രന്ഥശാല മൈലമൂട് ടെൻഡറായി :മുള്ളിലവിൻമൂട്-കാഞ്ചിക്കാവിള റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ടിട്ടുണ്ട്. റോഡ് നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. എൽ.പി.മായാദേവി ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ Published: 18 Apr 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുള്ളിലവിൻമൂട്-കാഞ്ചിക്കാവിള റോഡ്: നവീകരണമില്ലാതെ 16 വർഷം —… | Boolokam