മുള്ളേരിയ എ.യു.പി. സ്കൂൾ സീഡ് ക്ളബ് തുണി ബാഗ് നിർമാണം തുടങ്ങി

മുള്ളേരിയ എ.യു.പി. സ്കൂൾ സീഡ് ക്ളബ് തുണി ബാഗ് നിർമാണം തുടങ്ങി

M
MathrubhumiSource Link
മുള്ളേരിയ : പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും വിദ്യാർഥികളിൽ തൊഴിൽനൈപുണിയും വളർത്താനും ലക്ഷ്യമിട്ട് മുള്ളേരിയ എ.യു.പി. സ്കൂളിൽ തുണിസഞ്ചി നിർമാണം തുടങ്ങി. മുള്ളേരിയ ലയൺസ് ക്ലബ് നൽകിയ തയ്യൽ മെഷീനുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ഇതിനകം തന്നെ വിദ്യാർഥികൾ രണ്ടായിരത്തോളം തുണിസഞ്ചി നിർമിച്ച് സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഉപജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങൾക്ക് ആവശ്യമായ സഞ്ചികളും മുള്ളേരിയ എ.യു.പി. സ്കൂളിലെ കുട്ടികളാണ് തയ്യാറാക്കി നൽകിയത്. ഇതുവരെ വിദ്യാർഥികൾ വീടുകളിലാണ് ബാഗുകൾ നിർമിച്ച് വിതരണം ചെയ്തിരുന്നത്. To advertise here, എന്നാൽ, ഇപ്പോൾ സ്കൂളിൽ തന്നെ സംവിധാനം ഒരുക്കിയതോടെ കൂടുതൽ വിദ്യാർഥികൾക്ക് അധ്യാപകരുടെ സഹായത്തോടെ പരിശീലനം നൽകാനും ഉത്പാദനം വർധിപ്പിക്കാനും ആകും. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി സമൂഹത്തിനും നല്ലൊരു സന്ദേശമാണ് നൽകുന്നത്. സ്കൂൾ അധികൃതരും അധ്യാപകരും നാട്ടുകാരുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹായത്തോടെ അടുത്ത അധ്യായന വർഷത്തോടെ പദ്ധതി കൂടുതൽ വിപുലീകരിക്കും. ഈ വർഷത്തെ സീഡ് പുരസ്കാരവും എ.യു.പി. സ്കൂൾ മുള്ളേരിയയ്ക്ക് കിട്ടിയിരുന്നു. സ്കൂൾ മാനേജർ ഡോ. വി.വി. രമണ, പ്രഥമാധ്യാപിക എം. ശ്രീകല, പി.ടി.എ പ്രസിഡന്റ്‌ ബി. ലോകേഷ്, ലയേൺസ് ക്ളബ് പ്രസിഡന്റ്‌ കെ. രാജലക്ഷ്മി, കെ. പ്രജീത, സീനിയർ അധ്യാപകൻ എൻ. ഗോപാലകൃഷ്ണൻ, സീഡ് ക്ളബ് കോഡിനേറ്റർ എം. സാവിത്രി തുടങ്ങിയവർ സംസാരിച്ചു. Published: 18 Mar 2026, 04:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുള്ളേരിയ എ.യു.പി. സ്കൂൾ സീഡ് ക്ളബ് തുണി ബാഗ് നിർമാണം തുടങ്… | Boolokam