മുഴുക്കുടിയായിരുന്നു, സ്ത്രീകളെ വിളിച്ച് അശ്ലീലം പറയും, പിറ്റേന്ന് ഓർമയുണ്ടാവില്ല -നടൻ പിയൂഷ് മിശ്ര

മുഴുക്കുടിയായിരുന്നു, സ്ത്രീകളെ വിളിച്ച് അശ്ലീലം പറയും, പിറ്റേന്ന് ഓർമയുണ്ടാവില്ല -നടൻ പിയൂഷ് മിശ്ര

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 04 April 2026, 10:08 AM IST ഒരിക്കലും യോജിക്കാൻ കഴിയാത്ത പ്രവർത്തികളിലേക്ക് മദ്യം തന്നെ നയിച്ചെന്നും അദ്ദേഹം പറഞ്ഞു. പിയൂഷ് മിശ്ര | ഫോട്ടോ: PTI മ ദ്യപാനവുമായുള്ള തന്റെ നീണ്ട പോരാട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും കവിയും സംഗീത സംവിധായകനുമായ പിയൂഷ് മിശ്ര. തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ ആഴത്തിൽ ബാധിച്ച ഒരു ഘട്ടത്തെ അദ്ദേഹം ഓർത്തെടുത്തു. മദ്യലഹരിയിൽ സ്ത്രീകളെ ഫോൺ വിളിച്ച് അശ്ലീലം പറഞ്ഞിരുന്നതായി അദ്ദേഹം സമ്മതിച്ചു. ഒരിക്കലും യോജിക്കാൻ കഴിയാത്ത പ്രവർത്തികളിലേക്ക് മദ്യം തന്നെ നയിച്ചെന്നും അദ്ദേഹം പറഞ്ഞു. To advertise here, ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് പിയൂഷ് മിശ്ര തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് സംസാരിച്ചത്. മദ്യപിച്ച് ലക്കുകെട്ടിരിക്കുന്ന അവസരത്തിൽ പൊറുക്കാനാവാത്ത പലതും ചെയ്തിട്ടുണ്ടെന്ന് മിശ്ര പറഞ്ഞു. അമ്മയുമായി പ്രശ്നമുണ്ടാക്കി. മദ്യലഹരിയിൽ അവരോട് വേദനിപ്പിക്കുന്ന പല കാര്യങ്ങളും പറഞ്ഞു. എന്നാൽ ജോലി ചെയ്യുന്ന സമയത്ത് താൻ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്നും മിശ്ര വ്യക്തമാക്കി. വൈദ്യശാസ്ത്രത്തിനും പൂർണ്ണമായി സുഖപ്പെടുത്താൻ കഴിയാത്ത ഒരവസ്ഥ എന്നാണ് മദ്യപാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇത് ബാധിച്ചവർ പലപ്പോഴും അപകടം കാണാതെ പോകുന്നുണ്ടെന്നും മിശ്ര പറഞ്ഞു. "ഞാൻ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞിട്ടുണ്ട്. അടുത്ത ദിവസം രാവിലെ എനിക്ക് അവ ഓർമ്മ യുണ്ടാവില്ല. അപ്പോൾ ഞാൻ എന്റെ നിയന്ത്രണത്തിലായിരുന്നില്ല. ഞാൻ ചെയ്യാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് ചെയ്തത്," അദ്ദേഹം കൂട്ടിച്ചേർത്തു. മഖ്‌ബൂൽ (2003), റോക്ക്‌സ്റ്റാർ (2011), തമാശ (2015), ഹാപ്പി ഭാഗ് ജയേഗി (2016), പിങ്ക് (2016), സഞ്ജു (2018) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടനാണ് പിയൂഷ് മിശ്ര. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗുലാൽ, ഗ്യാങ്സ് ഓഫ് വസേപുർ എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചത് പിയൂഷ് ആണ്. ഈ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. 2026-ൽ പുറത്തിറങ്ങിയ രാഹു-കേതു എന്ന ചിത്രത്തിലാണ് മിശ്ര അവസാനമായി വേഷമിട്ടത്. Content Highlights: Piyush Mishra admits to past struggle with alcoholism., Actor recalls making inappropriate phone calls while intoxicated., Emphasizes that he never consumed alcohol on film sets., Discusses his complex friendship with director Anurag Kashyap., Reflects on his latest 2026 project, Rahu-Ketu. Published: 04 Apr 2026, 10:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുഴുക്കുടിയായിരുന്നു, സ്ത്രീകളെ വിളിച്ച് അശ്ലീലം പറയും, പിറ… | Boolokam