മുൻപൊരിക്കലും ഇല്ലാത്തവിധം അടിയൊഴുക്കുകളും കൂടുമാറ്റങ്ങളും; ഇനി പോര് പോർക്കളത്തിൽ

മുൻപൊരിക്കലും ഇല്ലാത്തവിധം അടിയൊഴുക്കുകളും കൂടുമാറ്റങ്ങളും; ഇനി പോര് പോർക്കളത്തിൽ

M
MathrubhumiSource Link
ബിജു പരവത്ത് Last Updated: 21 March 2026, 06:28 AM IST പിണറായി വിജയൻ, വി.ഡി. സതീശൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ | Mathrubhumi തിരുവനന്തപുരം: തിരഞ്ഞെടുപ്പൊരുക്കം നേരത്തേ തുടങ്ങിയിട്ടും തിരഞ്ഞെടുപ്പുകമ്മിഷൻ പൊടുന്നനെ തീയതി പ്രഖ്യാപിച്ചതിന്റെ അങ്കലാപ്പിലായിരുന്നു മൂന്നുമുന്നണിയും. എങ്കിലും, എൽ.ഡി.എഫിലെ പ്രധാന കക്ഷികളെല്ലാം സ്ഥാനാർഥികളെ നേരത്തേ കളത്തിലിറക്കി. വ്യാഴാഴ്ചയോടെ 140 മണ്ഡലത്തിലും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. To advertise here, എൽ.ഡി.എഫിന് നാലുമണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്‌. തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമനയെയും കാസർകോട്‌ ഷാനവാസ്‌ പാദൂരിനെയും ഇടതു സ്വതന്ത്രരായി മത്സരിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചിട്ടുണ്ട്‌. വള്ളിക്കുന്നിലും താനൂരിലും ഇടതിന്‌ സ്ഥാനാർഥികളെ കണ്ടെത്തണം. എൻ.ഡി.എ.യ്ക്ക് എല്ലാ മണ്ഡലത്തിലെയും സ്ഥാനാർഥികളെ ഇതുവരെ നിർത്താനായിട്ടില്ല. പക്ഷേ, കേരളത്തിന്റെ മത്സരചിത്രം ഏറക്കുറെ തെളിഞ്ഞു. മിക്കവാറും മണ്ഡലങ്ങളിൽ മുഖ്യ എതിരാളികൾ പോരിനിറങ്ങിക്കഴിഞ്ഞു. മുൻപൊരിക്കലും ഇല്ലാത്തവിധമുള്ള അടിയൊഴുക്കുകളും കൂടുമാറ്റങ്ങളും നിറഞ്ഞതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പോർക്കളം. എൽ.ഡി.എഫിന്റെ ഭാഗമായിരുന്ന ആറ്‌ ജനപ്രതിനിധികളാണ് എതിർപാളയത്തിലേക്ക് മാറി മത്സരത്തിനിറങ്ങുന്നത്. ഇതിൽ സി.സി. മുകുന്ദൻ, എസ്. രാജേന്ദ്രൻ, കെ. അജിത്ത് എന്നിവർ ബി.ജെ.പി.യിലാണ്. ജി. സുധാകരനും അയിഷ പോറ്റിയും പി.കെ. ശശിയും യു.ഡി.എഫ്. പക്ഷത്താണ് മത്സരിക്കുന്നത്. വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സ്ണൽ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷ് കോൺഗ്രസിന്റെ ഭാഗമായി മത്സരിക്കുന്നു. സീറ്റുകിട്ടാത്തവരും സ്ഥാനാർഥിനിർണയത്തിൽ വിയോജിപ്പുള്ളവരും കൂട്ടത്തോടെ പാർട്ടിവിടുന്നുണ്ട്. ഇത് ഏറിയകൂറുമുള്ളത് കോൺഗ്രസിലാണ്. മൂന്നാമൂഴം ഭരണമെന്ന മുദ്രാവാക്യവുമായി ഇറങ്ങുന്ന എൽ.ഡി.എഫിനും ഒരു പതിറ്റാണ്ട് പ്രതിപക്ഷത്തിനിരുന്നതിന്റെ ക്ഷീണം മാറ്റാൻ ഭരണത്തിലേക്ക് കയറാൻ പരിശ്രമിക്കുന്ന യു.ഡി.എഫിനും നേമത്ത് പൂട്ടിയ അക്കൗണ്ട് വീണ്ടും തുറക്കുക എന്നത് മാത്രമല്ല, അംഗബലമുയർത്തി നിയമസഭയിലുണ്ടാകുക എന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ബി.ജെ.പി.ക്കും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. എന്നാൽ, നിലനിൽപ്പിന്റെ പോരാട്ടമായി ഈ തിരഞ്ഞെടുപ്പ് മാറുന്ന ചില പാർട്ടികൾ കൂടിയുണ്ട്. പത്തുവർഷമായി നിയസഭയിൽ ഒരംഗംപോലുമില്ലാത്ത പാർട്ടികളായി നിൽക്കുകയാണ് ആർ.എസ്.പി.യും സി.എം.പി.യും. ഇത്തവണ ആര് അധികാരത്തിൽവന്നാലും, നിയമസഭയിൽ ഈ പാർട്ടികളിലെ ഒരാളെങ്കിലും ഉണ്ടാകുകയെന്നത് അവർക്ക് പ്രധാനമാണ്. കേരള കോൺഗ്രസ് പാർട്ടികൾക്കും തിരഞ്ഞെടുപ്പ് നെഞ്ചിടിപ്പുണ്ടാക്കുന്നതാണ്. കൊട്ടാരക്കര കൈവിട്ടതോടെ കേരള കോൺഗ്രസ് (ബി) നിലനിൽക്കുന്നത് പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ജയത്തിലൂടെയാണ്. പത്തനാപുരം മുൻപില്ലാത്തവിധത്തിൽ മത്സരം കടത്തുകഴിഞ്ഞു. അവിടെ ജയിക്കുകയെന്നത് ഗണേഷിനുമാത്രമല്ല, അദ്ദേഹത്തിന്റെ പാർട്ടിയുടെ നിലനിൽപിനും പ്രധാനമാണ്. കേരള കോൺഗ്രസ് (എം) വല്ലാത്ത പരീക്ഷണത്തിലാണ്. ചെയർമാൻ ജോസ് കെ. മാണിയുടെ രാഷ്ട്രീയഭാവി നിശ്ചയിക്കുന്നതുകൂടിയാണ് പാലായിലെ മത്സരം. മുന്നണിമാറ്റത്തിന് ഭൂരിപക്ഷവും മനസ്സുകൊണ്ട് ആഗ്രഹിച്ചപ്പോഴും റോഷി അഗസ്റ്റിനാണ് ഇടതുപക്ഷത്ത് പാർട്ടിയെ പിടിച്ചുനിർത്തിയത്. അതിനാൽ, ഇടുക്കിയിൽ റോഷിക്കും വിജയിക്കേണ്ടത് അനിവാര്യം. Content Highlights: Overview of candidate selection across LDF, UDF, and NDA coalitions., Analysis of significant party defections and political shifts., Focus on critical constituencies and the survival battle for smaller parties., Strategic importance of the election for major political fronts. Published: 21 Mar 2026, 06:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുൻപൊരിക്കലും ഇല്ലാത്തവിധം അടിയൊഴുക്കുകളും കൂടുമാറ്റങ്ങളും;… | Boolokam