കൊപ്പം : തിരുവേഗപ്പുറ മൂതിക്കയം റെഗുലേറ്റർ-കം-ബ്രിഡ്ജ് പദ്ധതി പ്രദേശത്തെ പുഴയിൽനിന്നുളള മണ്ണും മണലും നീക്കം ചെയ്യുന്ന പ്രവൃത്തി പുനരാരംഭിച്ചു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് കോടതി ഇടപെട്ടിട്ടാണ് മണൽ നീക്കംനിർത്തിവെച്ചത്. ഇതുമായി ബന്ധപ്പെട്ട് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപറേഷൻ ഹൈക്കോടതി മുൻപാകെ നൽകിയ വിശദീകരണത്തെത്തുടർന്നാണ് പ്രവൃത്തി പുനരംഭിക്കാനുളള അനുമതി നൽകിയത്. To advertise here, പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യാൻ നിയമസഭയിൽ ആവശ്യമുയർന്നിരുന്നു. തുടർന്നാണ് പരിശോധനകൾക്കുശേഷം ഇവ നീക്കം ചെയ്യാൻ നടപടിയായത്. എന്നാൽ പദ്ധതി നിർമാണത്തിലെ അപാകം മറച്ചുവെക്കാനാണ് പുഴയിലെ മണൽ നീക്കം ചെയ്ത് ആഴം കൂട്ടുന്ന പ്രവൃത്തികൾ നടപ്പാക്കുന്നതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. വെങ്ങാട് സ്വദേശികൾ ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ഇക്കഴിഞ്ഞ മാർച്ചിൽ മണൽ നീക്കം ചെയ്യുന്ന പ്രവൃത്തികൾ നിർത്തിവെക്കാൻ നിർദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാനും നിർദേശിച്ചിരുന്നു. കോടതി നടപടികൾക്കുശേഷമാണ് ഇപ്പോൾ പ്രവൃത്തികൾ വീണ്ടും തുടങ്ങിയത്. മഴയ്ക്ക് മുൻപ് തന്നെ മണൽ നീക്കം പൂർത്തിയാക്കാനാണ് നിർദേശമെങ്കിലും പൂർത്തിയാവാൻ സാധ്യതയില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. അതേസമയം പുഴയിലെ മണലെടുപ്പ് പദ്ധതിക്ക് മുകൾഭാഗത്തുളള എടപ്പലം-മൂർക്കനാട് പാലത്തിന് ഭീഷണി ഉയർത്തുന്നതായും പരാതിയുണ്ട്. ഈ പാലത്തിന്റെ തൂണുകൾക്കിടയിൽനിന്ന് മണ്ണും മണലും വലിയ തോതിൽ പോയത് പാലത്തിന്റെ നിലനിൽപ്പിന് ആശങ്കയുണ്ടാക്കിയതായും അപേക്ഷമുണ്ട്. അതുകൊണ്ട് മണലെടുപ്പ് നിർത്തിവെക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. രണ്ടു വർഷം മുൻപ് നിർമാണം പൂർത്തിയായ മൂതിക്കയം റെഗുലേറ്റർ-കം-ബ്രിഡ്ജ് ഇതുവരെയും കമ്മിഷൻ ചെയ്യാനായിട്ടില്ല. പാലത്തിന് മുകളിലേക്കുളള റോഡുകളുടെ നിർമാണം നടക്കാത്തതാണ് ഇതിന് കാരണം. Published: 19 Apr 2026, 02:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൂതിക്കയം പദ്ധതിക്ക് സമീപത്തെ മണൽനീക്കം പുനരാരംഭിച്ചു
M
MathrubhumiSource Link
21 days ago