മൂന്നാംഭാഷയ്ക്ക് ഗ്രേഡിങ്; സർക്കാർ തീരുമാനം തടഞ്ഞ് ഹൈക്കോടതി

മൂന്നാംഭാഷയ്ക്ക് ഗ്രേഡിങ്; സർക്കാർ തീരുമാനം തടഞ്ഞ് ഹൈക്കോടതി

മാർക്ക് നൽകുന്ന രീതി ഇത്തവണ തുടരണം To advertise here, ബെംഗളൂരു : എസ്.എസ്.എൽ.സി. പരീക്ഷക്ക് ഹിന്ദി ഉൾപ്പെടെയുള്ള മൂന്നാം ഭാഷാ വിഷയങ്ങൾക്ക് ഗ്രേഡിങ് ഏർപ്പെടുത്താനുള്ള കർണാടക സർക്കാർ തീരുമാനം തടഞ്ഞ് ഹൈക്കോടതി. ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാ മൂല്യനിർണയത്തിൽ മൂന്നാം ഭാഷാവിഷയങ്ങൾക്ക് മാർക്ക് നൽകുന്ന രീതി തുടരാൻ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഇ.എസ്.ഇന്ദ്രേഷിന്റേതാണ് നടപടി. ഇത്തവണത്തെ എസ്.എസ്.എസ്.എൽ.സി. പരീക്ഷ പൂർത്തിയായ ശേഷമാണ് പുതിയ നിയമം സർക്കാർ പുറപ്പെടുവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കരട് നിയമങ്ങൾ സർക്കാർ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ പുതിയ മൂല്യനിർണയ രീതി നടപ്പാക്കരുതെന്ന് കോടതി കഴിഞ്ഞ ബുധനാഴ്ച ഉത്തരവിട്ടിരുന്നു. 2025-26 അധ്യയന വർഷത്തേക്കുള്ള പരീക്ഷ നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ നിലവിലുണ്ടായിരുന്ന നിയമങ്ങൾ നിലനിൽക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയത്. ഈ വിധിക്കെതിരേയുള്ള സർക്കാരിന്റെ പുനഃപരിശോധനാ ഹർജിയാണ് കോടതി പരിഗണിച്ചത്. മുൻ നിർദേശത്തിൽ കോടതി ഉറച്ചു നിന്നു. വിദ്യാർഥികൾ പരീക്ഷ എഴുതിയതിനുശേഷം നിയമം മാറ്റാൻ കഴിയില്ലെന്നും പറഞ്ഞു. Published: 22 Apr 2026, 12:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂന്നാംഭാഷയ്ക്ക് ഗ്രേഡിങ്; സർക്കാർ തീരുമാനം തടഞ്ഞ് ഹൈക്കോടത… | Boolokam