മൂന്നാമങ്കത്തിലും എം.വിൻസെന്റിന് മിന്നുംജയം

മൂന്നാമങ്കത്തിലും എം.വിൻസെന്റിന് മിന്നുംജയം

M
MathrubhumiSource Link
ആവേശകരമായ സ്വീകരണം നൽകി പ്രവർത്തകർ To advertise here, വിഴിഞ്ഞം : മൂന്നാമങ്കത്തിലും വിജയത്തിലേറിയ എം.വിൻസെന്റ് ഇക്കുറി നേടിയത് 32,709 വോട്ടിന്റെ ഭൂരിപക്ഷം. കോവളം നിയോജകമണ്ഡലത്തിലുൾപ്പെട്ട തീരദേശക്കാരുടെയും വെങ്ങാനൂർ-പെരിങ്ങമ്മലയുൾപ്പെട്ട ഗ്രാമീണ മേഖലയിലെ കർഷകരുടെയും സാധാരണക്കാരുടെയും വലിയ പിന്തുണ തനിക്കു ലഭിച്ചതാണു വലിയ ഭൂരിപക്ഷത്തിലെത്തിച്ചതെന്ന് എം.വിൻസെന്റ് പറഞ്ഞു. പാർട്ടിഘടകം പ്രതീക്ഷിച്ചത് 20000 വോട്ടിനു താഴെ വിജയിക്കുമെന്നായിരുന്നു. എന്നാൽ ഫലമെത്തിയപ്പോൾ കഴിഞ്ഞ രണ്ടുതവണ ലഭിച്ച ഭൂരിപക്ഷത്തേക്കാൾ പ്രതീക്ഷക്കപ്പുറമായിരുന്നു ഇക്കുറി ലഭിച്ച വോട്ടുകളെന്ന് പറഞ്ഞ് അദ്ദേഹം പ്രവർത്തകരുമായി സന്തോഷം പങ്കുവെച്ചു. കോൺഗ്രസ് പാർട്ടിയുടെ താഴെത്തട്ടുമുതൽ മേൽത്തട്ടുവരെയുള്ള നേതാക്കളുടെ വലിയ പിന്തുണയും നാനാജാതിമതസ്ഥരും തനിക്കു വോട്ടുചെയ്തതിന്റെ പ്രതിഫലനമാണിത്. ഫലപ്രഖ്യാപനത്തിനുശേഷം വൈകീട്ടോടെ തുറന്ന ജീപ്പിൽ കോവളം മണ്ഡലത്തിലെ എല്ലായിടങ്ങളിലുമെത്തി തനിക്ക് വോട്ടുചെയ്ത് വിജയിപ്പിച്ചതിന് അദ്ദേഹം നന്ദിയർപ്പിച്ചു. തങ്ങളുടെ സ്ഥാനാർഥിയെ ജീപ്പിൽനിന്നു പുറത്തിറക്കി തോളിലേറ്റിയാണ് പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിച്ചത്. മണ്ഡലത്തിലെ ഓരോയിടത്തും പ്രവർത്തകരുടെ നേതൃത്വത്തിൽ പായസംവെച്ചും മധുരംവിളമ്പിയും സന്തോഷം പങ്കിട്ടു. മണ്ഡലത്തിലെ പര്യടനത്തിലുടനീളം വൻജനക്കൂട്ടമാണ് സ്വീകരണം നൽകിയത്. Published: 05 May 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!