മൂന്നാർ : ദേവികുളം എൻ.ഡി.എ. സ്ഥാനാർഥി എസ്.രാജേന്ദ്രന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട് ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ മൂന്നാറിൽ എത്തി. പഴയ മൂന്നാറിൽനിന്നു ആരംഭിച്ച റോഡ് ഷോയിൽ എസ്. രാജേന്ദ്രനോടൊപ്പം പങ്കെടുത്ത അണ്ണാമലൈ മൂന്നാർ ടൗണിൽ നടന്ന പൊതുയോഗവും ഉദ്ഘാടനം ചെയ്തു. To advertise here, ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതിനുശേഷം മൂന്നാറിലെ പട്ടണ പട്ടയപ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അത് യാഥാർത്ഥ്യമാക്കും. ജാതി സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കും. ലയങ്ങളിൽ ദുരിതമനുഭവിക്കുന്ന തോട്ടം തൊഴിലാളികൾക്ക് 50,000 വീടുകൾ നിർമിച്ചുനല്കും. വന്യജീവി ആക്രമണപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. മൂന്നാർ കൊടൈക്കനാൽ പഴയപാത വികസനം നടത്തി തുറന്നുനല്കും. മൂന്നാർ-മറയൂർ ഉദുമൽപ്പേട്ട അന്തസ്സംസ്ഥാന പാതയും മൂന്നാർ ബോഡി പാതയും വികസിപ്പിക്കും. മൂന്നാറിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുവാൻ കേരളം വിമുഖത കാണിക്കുന്നുവെന്ന് അണ്ണാമലൈ വിമർശിച്ചു. കേരളത്തിൽ 1.68 ലക്ഷം വീട് കേന്ദ്രം നിർമിച്ചുനല്കി. ലൈഫ് മിഷനിലൂടെ നല്കുന്നതാണ് എന്ന് പറഞ്ഞ് ഇത് അട്ടിമറിക്കുവാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.എം. കിസാൻ പദ്ധതിയിലൂടെ 29 ലക്ഷം പേർക്ക് വർഷംതോറും 6,000 രൂപ കേന്ദ്ര സർക്കാർ കേരളത്തിൽ വിതരണം നടത്തുന്നുണ്ടെന്നും കേരളത്തിൽ വടക്ക് മുതൽ തെക്ക് വരെ താമര വിരിയുമെന്നും കെ.അണ്ണാമലൈ പറഞ്ഞു. Published: 06 Apr 2026, 12:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൂന്നാറിന്റെ വികസനത്തിന് വോട്ടുതേടി അണ്ണാമലൈ മൂന്നാറിൽ
M
MathrubhumiSource Link
about 1 month ago