മൂന്നാറിലും ഇനി ഗ്ലാസ് ബ്രിഡ്ജ്

മൂന്നാറിലും ഇനി ഗ്ലാസ് ബ്രിഡ്ജ്

ഒരുക്കുന്നത് ബൊട്ടാണിക്കൽ ഗാർഡനിൽ To advertise here, മറയൂർ : മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ സഞ്ചാരികൾക്കായി ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങി. ഇതിൽ കയറി ഇനി ഉദ്യാനത്തിന്റെ നിറക്കാഴ്ചകൾ കാണാം. മൂന്നാർ ടൗണിൽനിന്നും കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ രണ്ടുകിലോമീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന ഡി.ടി.പി.സിയുടെ കീഴിലുള്ള മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലാണ് മൂന്നാറിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്‌. 3.60 കോടി രൂപ ചെലവഴിച്ചാണ് 34 മീറ്റർ നീളത്തിൽ നിർമാണം പൂർത്തിയാക്കിയത്. ഒരേ സമയം 30 പേർക്ക് പ്രവേശിക്കാം. മുതിർന്നവർക്ക് 250 രൂപയും കുട്ടികൾക്ക് 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൂടാതെ, ഉദ്യാനത്തിൽ 1500-ലധികം പൂച്ചെടികളുടെ വിപുലമായ ശേഖരമുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കുന്നതിന് സൂപ്പർ റിയാലിറ്റി ഡോം തിയേറ്ററും സജ്ജമാണ്. കണ്ണട ഉപയോഗിക്കാതെ ഡോം തിയേറ്ററിൽ 360 ഡിഗ്രിയിൽ അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ സഞ്ചാരികളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ഒരേസമയം 30 പേർക്കാണ് പ്രവേശനം. ത്രസിപ്പിക്കുന്ന ദൃശ്യങ്ങൾ തിയേറ്ററിൽ ഒരുക്കിയിട്ടുണ്ട്.ആംഫി തിയേറ്റർ, മൂസിക്കൽ ഫൗണ്ടൻ, ഫിഷ് സ്പ, ചെയർ മസാജ്, 16 ഡി തിയേറ്റർ, കുട്ടികളുടെ പാർക്ക്, വാച്ച് ടവർ, കോഫിഷോപ്പ്, സെൽഫി പോയിന്റ്, കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരം, കുട്ടികൾക്ക് സമയം ചെലവഴിക്കാൻ പ്രത്യേക വിനോദപരിപാടികൾ എന്നിവയെല്ലാം ബൊട്ടാണിക്കൽ ഗാർഡനിലുണ്ട്. രാവിലെ ഒൻപതു മുതൽ രാത്രി പത്തുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വാഗമണ്ണിൽ മാത്രമാണ് ഇതുവരെ ഗ്ലാസ് ബ്രിഡ്ജ് ഉണ്ടായിരുന്നത്. അത് നിലവിൽ പ്രവർത്തനരഹിതമാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂന്നാറിലും ഇനി ഗ്ലാസ് ബ്രിഡ്ജ് — Mathrubhumi | Boolokam | Boolokam