മൂന്നിലൊന്ന് വനിതാപ്രാതിനിധ്യം ഉറപ്പാക്കാനുള്ള അവസരം പ്രതിപക്ഷം നഷ്ടപ്പെടുത്തി-ഡോ.ജെ.പ്രമീളാദേവി

മൂന്നിലൊന്ന് വനിതാപ്രാതിനിധ്യം ഉറപ്പാക്കാനുള്ള അവസരം പ്രതിപക്ഷം നഷ്ടപ്പെടുത്തി-ഡോ.ജെ.പ്രമീളാദേവി

പൊൻകുന്നം : പാർലമെന്റിൽ ചർച്ചയായ വനിതാ സംവരണ ഭേദഗതിബില്ലിനെ പ്രതിപക്ഷം എതിർത്തത് സ്ത്രീകൾക്ക് കൂടുതൽ രാഷ്ട്രീയാവസരങ്ങൾ ലഭിക്കുന്നത് തടയാനുള്ള നീക്കമാണെന്ന് ബി.ജെ.പി. ദേശീയ കൗൺസിലംഗം ഡോ. ജെ. പ്രമീളാദേവി ആരോപിച്ചു. ബി.ജെ.പി. കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്. To advertise here, നിലവിലുള്ള പാർലമെന്റ് അംഗങ്ങളുടെ എണ്ണം കുറയ്ക്കാതെ സംസ്ഥാനങ്ങളിലെ സീറ്റുകൾ വർധിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ പ്രാതിനിധ്യം മൂന്നിലൊന്നായി ഉയർത്താനായിരുന്നു കേന്ദ്ര തീരുമാനം. ഭേദഗതിയെ പ്രതിപക്ഷം പിന്തുണച്ചിരുന്നെങ്കിൽ യാതൊരു നഷ്ടവും സംഭവിക്കില്ലായിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ ബിൽ അംഗീകരിക്കപ്പെടാത്തതിനാൽ സെൻസസ് അടിസ്ഥാനത്തിലുള്ള ഡിലിമിറ്റേഷൻ നടപ്പാകുകയും സംസ്ഥാനങ്ങളുടെ ജനസംഖ്യാപ്രകാരം പാർലമെന്റ് സീറ്റുകൾ പുനർനിർണയിക്കപ്പെടുകയും ചെയ്യും. ഇതുമൂലം ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള സീറ്റുകളുടെ എണ്ണം കുറയാനിടയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതുപോലെ നയനിർണയത്തിൽ സ്ത്രീകൾക്ക് പങ്ക് നൽകുന്നത് അവകാശമാണ്, ഔദാര്യമല്ല. സ്ത്രീകൾ ജനസംഖ്യയുടെ പകുതിയാണെങ്കിലും നിയമനിർമാണ സ്ഥാപനങ്ങളിൽ അവരുടെ പ്രാതിനിധ്യം കുറവാണ്. സ്ത്രീശാക്തീകരണത്തിനുള്ള പോരാട്ടം തുടരുമെന്നും സ്ത്രീകൾ തിരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി നൽകുമെന്നും പ്രമീളാദേവി പറഞ്ഞു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ജയാ ബാലചന്ദ്രൻ, മഹിളാമോർച്ച ജില്ലാപ്രസിഡന്റ് മഞ്ജു പ്രദീപ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. Published: 21 Apr 2026, 02:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂന്നിലൊന്ന് വനിതാപ്രാതിനിധ്യം ഉറപ്പാക്കാനുള്ള അവസരം പ്രതിപ… | Boolokam