റാന്നി: മൂന്നുപതിറ്റാണ്ടിനുശേഷം യു.ഡി.എഫ്. റാന്നി നിയോജകമണ്ഡലം തിരിച്ചുപിടിച്ചു. ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധുവിലൂടെയാണ് റാന്നി യു.ഡി.എഫ്. പക്ഷത്തേക്ക് തിരിച്ചെത്തിയത്. സിറ്റിങ് എം.എൽ.എ. അഡ്വ. പ്രമോദ് നാരായണിനെ 4344 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 1996 മുതൽ 2016 വരെയുള്ള അഞ്ച് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിനൊപ്പം നിലനിർത്തിക്കൊണ്ടിരുന്ന മണ്ഡലമാണ് ഇക്കുറി മലക്കം മറിഞ്ഞത്. To advertise here, വോട്ടെണ്ണലിന്റെ തുടക്കത്തിൽ മാത്രം അല്പം പിന്നിലേക്ക് പോയ മധു തുടർന്ന് എല്ലാ റൗണ്ടുകളിലും ലീഡ് നിലനിർത്തിക്കൊണ്ടും ഭൂരിപക്ഷം വർധിപ്പിച്ചുമാണ് വിജയത്തിലെത്തിയത്. കോട്ടാങ്ങൽ, പെരുനാട്, റാന്നി പഞ്ചായത്തുകളിൽ യു.ഡി.എഫ്. സ്ഥാനാർഥി പിന്നിലായെങ്കിലും തുടക്കത്തിലൊഴികെ പിന്നൊരിക്കലും രണ്ടാംസ്ഥാനത്തേക്ക് പോയിട്ടില്ല. സി.പി.എം. കോട്ടയായിരുന്ന പെരുനാട് പഞ്ചായത്തിൽപോലും എൽ.ഡി.എഫിന് പ്രതീക്ഷിച്ചത്ര ഭൂരിപക്ഷം ഉണ്ടാക്കാനായില്ല. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഏറെ പ്രചരിച്ച മണ്ഡലമായിരുന്നു റാന്നി. ശബരിമല ഉൾപ്പെടുന്നത് പെരുനാട് പഞ്ചായത്തിലാണ്. പഞ്ചായത്തിൽ ഭൂരിപക്ഷം കുറയാൻ ഇതും കാരണമായേക്കാം. വിജയത്തിനുള്ള കാരണങ്ങൾ യു.ഡി.എഫ്. തരംഗം യു.ഡി.എഫിലെ ഒറ്റക്കെട്ടായുള്ള ചിട്ടയോടുള്ള പ്രവർത്തനം ഭരണവിരുദ്ധ വികാരം ശബരിമല വിഷയങ്ങളിൽ എൽ.ഡി.എഫിനോടുള്ള എതിർപ്പ് എൽ.ഡി.എഫിൽ താഴേത്തട്ടിൽ പലയിടത്തും പ്രവർത്തനം കുറഞ്ഞു. Published: 05 May 2026, 02:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൂന്നുപതിറ്റാണ്ടിനുശേഷം യു.ഡി.എഫ്. പക്ഷത്തേക്ക് റാന്നി
M
MathrubhumiSource Link
about 4 hours ago