കച്ചേരിപ്പടി-ഗുരുമന്ദിരം-കണമുക്ക് റോഡ് തകർന്നു To advertise here, കോഴഞ്ചേരി: ചെറുകോൽ, നാരങ്ങാനം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെറുകോൽ കച്ചേരിപ്പടി-ഗുരുമന്ദിരം-കണമുക്ക് റോഡിൽ കൂടിയുള്ള യാത്ര ദുരിതപൂർണമായിട്ട് വർഷങ്ങളായി. 2020-ൽ ജില്ലാ പഞ്ചായത്ത് ഈ റോഡ് ടാർ ചെയ്തശേഷം ഈ റോഡിൽ ഇതുവരെ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. മൂന്ന് വർഷത്തിലേറെയായി ഈ റോഡ് തീർത്തും തകർന്നുകിടക്കാൻ തുടങ്ങിയിട്ട്. ചെറുകോലിൽനിന്ന് കണമുക്കിലെത്താൻ അത് വഴി പത്തനംതിട്ടയ്ക്ക് പോകാനും ഉള്ള എളുപ്പവഴികൂടിയാണിത്. കച്ചേരിപ്പടി മുതൽ കണമുക്ക് വരെയുള്ള രണ്ട് കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ റോഡിന്റെ ഇരുവശങ്ങളിലായി 200-ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മൂന്ന് വർഷത്തിനിടയിൽ ഈ റോഡിലെ കുഴികളിൽവീണ് ഒരു ഡസനിലധികം ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഓട്ടോറിക്ഷയും കാറുകളും അടക്കമുള്ള ചെറുവാഹനങ്ങൾക്ക് ഈ റോഡ് വഴി പോകുമ്പോൾ നിരവധി കേടുപാടുകൾ ഉണ്ടാകുന്നു. ആശുപത്രി ആവശ്യങ്ങൾക്കുപോലും ഒരു വർഷത്തിലേറെയായി ഓട്ടോറിക്ഷകൾ ഓട്ടംവരാൻ മടിക്കുന്നത് നിർധനരായ രോഗികളെ ഏറെ വലയ്ക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. റീടാറിങ്ങിന് പണം അനുവദിച്ചു കച്ചേരിമുക്ക്-കണമുക്ക് റോഡിന് കഴിഞ്ഞ ബജറ്റിൽ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ചെറുകോൽ ഡിവിഷൻ അംഗം അശോക് ഗോപിനാഥിന്റെ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു. റോഡ് അടിയന്തരമായി റീടാർ ചെയ്യണം വർഷങ്ങളായി തകർന്നുകിടക്കുന്ന ഏറെ ഗതാഗത പ്രാധാന്യമുള്ള കച്ചേരിപ്പടി-കണമുക്ക് റോഡ് അടിയന്തരമായി റീടാർചെയ്ത് നാട്ടുകാർ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗത ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണം സജു കെ.സാം, കൊടയാട്ടുതറയിൽ, സമീപവാസി

മൂന്ന് വർഷമായി കാത്തിരിക്കുന്നു; റോഡ് റീടാറിങ്ങിന്
M
MathrubhumiSource Link
22 days ago