മൂലമ്പിള്ളി-പിഴല പാലത്തിൽ വെളിച്ചമായി

മൂലമ്പിള്ളി-പിഴല പാലത്തിൽ വെളിച്ചമായി

M
MathrubhumiSource Link
കടമക്കുടി : വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ മൂലമ്പിള്ളി-പിഴല പാലത്തിനും 350 മീറ്റർ റോഡിലും വെളിച്ചമെത്തി. To advertise here, 90 തെരുവുവിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഏഴുവർഷം മുൻപാണ് മൂലമ്പിള്ളി-ചാത്തനാട് റോഡ് പദ്ധതിയിലെ ആദ്യപാലമായ മൂലമ്പിള്ളി-പിഴല പാലം തുറന്നത്. എന്നാൽ പാലത്തിലും പരിസരത്തും ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. രാത്രികാലങ്ങളിൽ ലഹരി ഉപയോഗവും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നതായുള്ള പരാതിയും ഉയർന്നിരുന്നു. ഹൈബി ഈഡൻ എം.പി.യുടെ സഹായത്തോടെ ബി.ഒ.ടി. അടിസ്ഥാനത്തിൽ സ്വകാര്യകമ്പനിയായ ഗിഫ്റ്റി പബ്ലിസിറ്റിയാണ് ഇത് ‌സ്ഥാപിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ആന്റണി പറഞ്ഞു. Published: 29 Mar 2026, 02:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂലമ്പിള്ളി-പിഴല പാലത്തിൽ വെളിച്ചമായി — Mathrubhumi | Boolo… | Boolokam