മൂല്യം ആകർഷകം: നിക്ഷേപിക്കാൻ അനുയോജ്യമായ സമയമായോ, സ്വീകരിക്കാം ഈ തന്ത്രം

മൂല്യം ആകർഷകം: നിക്ഷേപിക്കാൻ അനുയോജ്യമായ സമയമായോ, സ്വീകരിക്കാം ഈ തന്ത്രം

M
MathrubhumiSource Link
Research Desk Last Updated: 28 March 2026, 01:59 PM IST കുറഞ്ഞ മൂല്യത്തിൽ ലഭിക്കുന്ന ഓഹരികൾ വാങ്ങാൻ നിക്ഷേപകർക്ക് താത്പര്യമുണ്ടാകുക സ്വാഭാവികം. നിലവിൽ ബുള്ളിഷ് സൂചനകൾ കുറവായതിനാൽ പെട്ടെന്നുള്ള തിരിച്ചുവരവിന് സാധ്യത കുറവാണ്. Image:Freepik സ മീപ കാലയളവിലെ ഏറ്റവും വലിയ തകർച്ചയാണ് മാർച്ചിൽ വിപണി നേരിട്ടത്. വെള്ളിയാഴ്ച മാത്രം സെൻസെക്‌സ് 1,700 പോയന്റ് ഇടിയുകയും നിഫ്റ്റി 22,819 നിലവാരത്തിലേക്ക് എത്തുകയും ചെയ്തു. മാർച്ചിൽ മാത്രം ഒമ്പത് ശതമാനം ഇടിവാണ് വിപണിയിലുണ്ടായത്. രൂപയുടെ മൂല്യം റെക്കോഡ് തകർച്ച നേരിട്ടതും നിക്ഷേപകരുടെ ആത്മവിശ്വാസം തകർത്തു. To advertise here, ഉയർന്ന മൂല്യത്തിൽനിന്നുള്ള സ്വാഭാവികമായ തിരിച്ചുവരവായി ഇതിനെ കാണാം. വിപണിയിലെ അമിത ആവേശത്തിന്റെ കാലം കഴിയുന്നതിന്റെ സൂചനയും പ്രകടമാണ്. മിതമായ മൂല്യത്തിലേക്കെത്തുന്നത് അനുകൂല സാഹചര്യമായി കാണുന്നതിൽ വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. ആഗോള സാമ്പത്തിക സാഹചര്യങ്ങളുമായി എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നുവെന്നതാണ് പ്രധാനം. നിഫ്റ്റിയുടെ മൂല്യം നിക്ഷേപ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിനാൽ വിപണിയെ സംബന്ധിച്ചെടുത്തോളം മൂല്യം വളരെ പ്രധാനപ്പെട്ടതാണ്. ലവിലെ പി.ഇ അനുപാതം 19 മടങ്ങ്  10 വർഷ ശരാശരി പി.ഇ 22.4 മടങ്ങ് നിലവിലെ 19 മടങ്ങ് പിഇ അനുപാതം ആകർഷകമായി തോന്നാമെങ്കിലും അതുമാത്രം നോക്കി നിക്ഷേപിക്കുന്നതിൽ റിസ്‌ക് ഉണ്ട്. ക്രൂഡ് ഓയിൽ വില വർധന കമ്പനികളുടെ പ്രവർത്തന ലാഭത്തെ ബാധിക്കുകയാണെങ്കിൽ വീണ്ടും തിരിച്ചടി നേരിട്ടേക്കാം. അതുകൊണ്ടുതന്നെ അനുകൂലമായ മൂല്യം ബാഹ്യഘടകങ്ങൾക്ക് വിധേയമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. പ്രതിസന്ധിക ൾ ഇറാൻ-യുഎസ് യുദ്ധം രൂക്ഷമാകുന്നതും ചർച്ചകളിൽ പുരോഗതിയില്ലാത്തതും വിപണിയെ കടുത്ത സമ്മർദത്തിലാക്കുന്നുണ്ട്. ആഗോള വിതരണ ശൃംഖലയിലെ തടസ്സം രാജ്യത്തെ സാമ്പത്തിക അടിത്തറയെതന്നെ സ്വാധീനിക്കുന്ന സാഹചര്യമാണുള്ളത്. ഊർജ പ്രതിസന്ധി: സംഘർഷം മൂലം ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിലേക്ക് ഉയർന്നു. ഗ്യാസ് ലഭ്യത: ഗ്യാസ് ലഭ്യതയിലുണ്ടാകുന്ന കുറവ് വ്യവസായ മേഖലയെയും ഊർജ ഉൽപ്പാദനത്തെയും സാരമായി ബാധിക്കുന്നു. ദീർഘകാലം യുദ്ധം നീളുകയാണെങ്കിൽ സമ്പദ്ഘടനക്ക് തിരിച്ചടിയാകും. 2027 സാമ്പത്തിക വർഷത്തെ കമ്പനികളുടെ വരുമാനത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. യുദ്ധത്തിന്റെ ദൈർഘ്യവും എണ്ണ വിലയിലെ സ്ഥിരതയെയും ആശ്രയിച്ചായിരിക്കും വിപണിയുടെ നീക്കം. താഴ്ചയിൽ നിക്ഷേപിക്കാം? കുറഞ്ഞ മൂല്യത്തിൽ ലഭിക്കുന്ന ഓഹരികൾ വാങ്ങാൻ നിക്ഷേപകർക്ക് താത്പര്യമുണ്ടാകുക സ്വാഭാവികം. നിഫ്റ്റി ഇപ്പോഴും ഹ്രസ്വകാല ശരാശരിയേക്കാൾ (Short term Moving Average) താഴെയാണ് ട്രേഡ് ചെയ്യുന്നത്. ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ അടിത്തട്ടിൽ ഇനിയും എത്തിയിട്ടില്ലെന്ന് കരുതേണ്ടിവരും. നിലവിൽ ബുള്ളിഷ് സൂചനകൾ കുറവായതിനാൽ പെട്ടെന്നുള്ള തിരിച്ചുവരവിന് സാധ്യത കുറവാണ്. സുസ്ഥിരമായ ഘട്ടത്തിലേക്ക് മാറിയിട്ടില്ലാത്തതിനാൽ സാങ്കേതികമായി ട്രെൻഡ് ഇപ്പോഴും ദുർബലം തന്നെയാണ്. സ്വീകരിക്കേണ്ട തന്ത്രങ്ങ ൾ ലാഭത്തേക്കാൾ അസ്ഥിരമായ വിപണിയിൽ മുൻഗണന നൽകേണ്ടത് മൂലധന സുരക്ഷക്കാണ്. വിപണി ഇടിഞ്ഞുവെന്നു കരുതി തിടുക്കപ്പെട്ട് വൻതുകയുടെ നിക്ഷേപം നടത്തരുത്. ആവേശത്തോടെയുള്ള വാങ്ങൽ ഒഴിവാക്കാം. വിപണിയിലെ ചാഞ്ചാട്ടം പ്രയോജനപ്പെടുത്താൻ സിസ്റ്റമാറ്റിക് രീതിയിൽ ചെറിയ അളവിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കാം. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ വ്യക്തത വരുന്നത് വരെ കാത്തിരിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്. വാല്യുവേഷൻ ആകർഷകമാണെങ്കിലും ഇറാൻ-യുഎസ് സംഘർഷവും എണ്ണവിലയും വിപണിയുടെ ഗതി നിർണയിക്കുന്നതിൽ നിർണായകമാകും. വ്യക്തമായ ട്രെൻഡ് രൂപപ്പെടുന്നത് വരെ കാത്തിരിക്കുകയെന്ന തന്ത്രപരമായ സമീപനമായിരിക്കും ഈ സാഹചര്യത്തിൽ അനുയോജ്യം. Content Highlights: Market correction is a result of global geopolitical tensions and high crude oil prices., PE ratio alone is not a sufficient indicator for investment during volatile periods., Prioritize capital protection over aggressive gains in an unstable market., Use systematic investment plans (SIP) instead of lump-sum buying., Wait for clear trend signals before increasing exposure. Published: 28 Mar 2026, 01:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂല്യം ആകർഷകം: നിക്ഷേപിക്കാൻ അനുയോജ്യമായ സമയമായോ, സ്വീകരിക്… | Boolokam